ഇൻഫർമേഷൻ കേരള മിഷൻസംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണൻസ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണിൽ രൂപീകരിച്ച സ്ഥാപനമാണ് ഇൻഫർമേഷൻ കേരളാ മിഷൻ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകൾ, സംസ്ഥാന ആസൂത്രണ ബോർഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകൾ എന്നിവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ശൃംഖല സ്ഥാപിക്കുകയും, വിവിധ തലങ്ങളിലെ കമ്പ്യൂട്ടർവൽക്കരണം പൂർത്തീകരിച്ച് ഇ- ഗവേണൻസ് നടപ്പിലാക്കുകയുമാണ് ഇൻഫർമേഷൻ കേരളാമിഷൻ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിന്യസിക്കുന്നതിനുള്ള 17 സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ രൂപകൽപന ചെയ്ത് വികസിപ്പിക്കുകയും, കമ്പ്യൂട്ടർവൽക്കരണത്തിൻറെ മുന്നോടിയായി മുൻകാലരേഖകൾ കമ്പ്യൂട്ടർവൽക്കരണത്തിന് സജ്ജമാക്കുകയും, ജീവനക്കാരെ ഈ മേഖലകളിൽ പരിശീലിപ്പിക്കുകയും ചെയ്തു. 2000-ത്തിലെ കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കമ്പ്യൂട്ടർവൽക്കരിച്ച ജനവിധി 2000 എന്ന പദ്ധതിയും ഇൻഫർമേഷൻ കേരള മിഷൻ ആണ് നടത്തിയത്. ഇൻഫർമേഷൻ കേരളാ മിഷൻ സോഫ്റ്റ്വെയറുകൾതദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്ത് ഭരണ സമ്പ്രദായത്തിന്റെ വിശദമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള സോഫ്റ്റ്വെയർ ഇൻഫർമേഷൻ കേരളാ മിഷൻ വികസിപ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി നിയമങ്ങൾ / ചട്ടങ്ങൾ, അനുബന്ധ അധികാരവികേന്ദ്രീകരണ നിയമങ്ങൾ / ചട്ടങ്ങൾ, ജനന-മരണ-ഹിന്ദു വിവാഹ/ പൊതുവിവാഹ രജിസ്ട്രേഷൻ നിയമങ്ങൾ /ചട്ടങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അതിലെ ഉദ്യോഗസ്ഥന്മാർക്കും ബാധകമായ മറ്റു നിയമങ്ങൾ / ചട്ടങ്ങൾ തുടങ്ങിയവയ്ക്ക് അനുസൃതമായി ഇൻഫർമേഷൻ കേരളാ മിഷൻ 17 സോഫ്റ്റ്വെയറുകൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.[1] സുലേഖ
സേവന(സിവിൽ രജിസ്ട്രേഷൻ )
സേവന (പെൻഷൻ )
സഞ്ചിത
സഞ്ചയ
സചിത്ര
സാമൂഹ്യ,
സാംഖ്യ ആപ്ലിക്കേഷൻഅക്രൂവൽ അടിസ്ഥാന ഡബ്ബിൾ എൻട്രി അക്കൌണ്ടിംഗിൽ വരവുചെലവുകൾ അക്കൌണ്ട് ചെയ്യുന്നതിനും ധനകാര്യ പത്രിക തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്വെയറാണിത് ==സ്ഥാപന== കെ.എം.എ.എം എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള സോഫ്റ്റ്വെയറാണിത്. സുഭദ്ര
സൂചിക
സുഗമ
സങ്കേതം
സകർമ്മ
സംവേദിത
സാഫല്യ
പുരസ്കാരം2008-09ലെ സി.എസ്.ഐ നിഹിലന്റ് - ഇ ഗവണൻസ് അവാർഡ് ഇൻഫർമേഷൻ കേരളാ മിഷൻ നടപ്പിലാക്കിയ സുലേഖ പ്ലാൻ മോണിറ്ററിംഗ് സോഫ്റ്റ്വെയറിന് ലഭിക്കുകയുണ്ടായി. 2009-2010 ലെ ഇന്ത്യാ ഗവണ്മെന്റിന്റെ ഗോൾഡ് മെഡൽ സുലേഖ പ്ലാൻ മോണിറ്ററിംഗിനും, ബ്രോൺസ് മെഡൽ സേവന സിവിൽ രജിസ്ട്രേഷനും ലഭിച്ചു.
അവലംബം
അധിക വായനയ്ക്ക് |
Portal di Ensiklopedia Dunia