സർ ആർതർ കോനാൻ ഡോയൽ രചിച്ച ഷെർലക് ഹോംസ് കഥകളിൽ പ്രത്യക്ഷപ്പെടുന്ന സ്കോട്ലന്റ് യാർഡിലെ പോലീസ് ഉദ്യോഗസ്ഥനാണ് ഇൻസ്പെക്ടർ ജി ലെസ്ട്രേഡ്. കോനാൻ ഡോയലിന്റെ എഡിൻബറോ യൂണിവേഴ്സിറ്റി ദിനങ്ങളിൽ അവിടെയുണ്ടായിരുന്നു ജോസഫ് അലക്സാണ്ട്രെ ലെസ്ട്രേഡ് (സെന്റ് ലൂസിയൻ മെഡിക്കൽ വിദ്യാർത്ഥി) ന്റെ പേരാണ് ഈ കഥാപാത്രത്തിന് ഉപയോഗിച്ചത്. "ദി അഡ്വെഞ്ചേഴ്സ് ഓഫ് ദി കാർഡ്ബോർഡ് ബോക്സ്" എന്ന കഥയിൽ ജി എന്ന പേരിലായാണ് ലെസ്ട്രേഡിന്റെ ആദ്യ അവതരണം. "പരുക്കൻ മുഖമുള്ള ഇരുണ്ട കണ്ണുകളുള്ള ഉയരം കുറഞ്ഞ മനുഷ്യൻ" എന്നാണ് ലെസ്ട്രേഡിന്റെ ആദ്യ വിവരണം.