ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ്
പാലക്കാട് ജില്ലയിലെ ഷൊർണൂരിലും തിരുവനന്തപുരത്തെ പുലയനാർകോട്ടയിലും സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ഐക്കോൺസ്) കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ സ്ഥാപിതമായ ഒരു സ്വയംഭരണ ന്യൂറോസയൻസ് ചികിത്സാകേന്ദ്രമാണ്. ചരിത്രംഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് 1998 ൽ സ്ഥാപിതമായി. 2015 ജനുവരിയിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു.[1] എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടുന്ന വൈജ്ഞാനിക, സംസാര, ഭാഷാ വൈകല്യങ്ങൾ ചികിത്സിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമാണ് ഐക്കോൺസ്.[2] ലക്ഷ്യംഓട്ടിസം, സെറിബ്രൽ പാൾസി, ഡിമെൻഷ്യ, പഠന വൈകല്യങ്ങൾ, സെറിബ്രൽ, ന്യൂറോളജിക്കൽ മസ്തിഷ്കാഘാതം, ഡിമെൻഷ്യ തുടങ്ങിയ ജന്മനായുള്ളതും അല്ലാത്തതുമായ ബൗദ്ധികവും ഭാഷാപരവുമായ രോഗങ്ങളെ ശാസ്ത്രീയമായി നിർണ്ണയിക്കാനും ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും ഐക്കോൺസ് ലക്ഷ്യമിടുന്നു.[3][4] വിവരണംഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ICCONS) പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വയംഭരണ ലാഭേച്ഛയില്ലാത്ത ന്യൂറോ സയൻസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഗവേഷണ സ്ഥാപനവുമാണ്. തിരുവനന്തപുരത്ത് പുലയനാർകോട്ടയിൽ ഇതിന് ശാഖയുണ്ട്.[5] ഡോ.പി.എ.സുരേഷാണ് രണ്ട് സ്ഥാപനങ്ങളുടെയും ഡയറക്ടർ.[4] കേരള സംസ്ഥാന ആരോഗ്യമന്ത്രി ഗവേണിംഗ് കൗൺസിൽ ചെയർമാനും സാമൂഹിക നീതി മന്ത്രി കോ ചെയർമാനും ആരോഗ്യ വകുപ്പ് സെക്രട്ടറി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമാണ്.[4] 1998-ൽ സ്ഥാപിതമായ ഈ സ്ഥാപനത്തെ നയിക്കുന്നത് ന്യൂറോളജിസ്റ്റുകൾ, സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റുകൾ, ഓഡിയോളജിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരുടെ ഒരു സംയോജിത ടീമാണ്. കുട്ടികളെ ബാധിക്കുന്ന ഭാഷാ വൈകല്യങ്ങൾ, ഓട്ടിസം, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, ബുദ്ധിമാന്ദ്യം, മെറ്റബോളിക് ജനിതക തകരാറുകൾ, നാഡീവ്യവസ്ഥയുടെ തകരാറുകൾ, റെറ്റ് സിൻഡ്രോം, അസ്പെർജേഴ്സ് സിൻഡ്രോം, ലാൻഡൗ-ക്ലെഫ്നർ സിൻഡ്രോം, അഫാസിയ, ഡിമെൻഷ്യ എന്നിവ ഇവിടെ ചികിത്സിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നു.[3][2] സെറിബ്രൽ ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, രോഗങ്ങൾ എന്നിവയുടെ ചികിത്സ, പുനരധിവാസം, ഗവേഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങളുള്ള ഇന്ത്യയിലെ ഏക സ്ഥാപനമാണ് ഐക്കോൺസ്.[3] 2019 സെപ്തംബർ 25-ന്, അസിസ്റ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ ടെക്നോളജിയിൽ ഒരു ഗവേഷണ വികസന പരിപാടി നടപ്പിലാക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാടുമായി ഒരു ഗവേഷണ സഹകരണ കരാറിൽ ഐക്കോൺസ് ഒപ്പുവച്ചു.[6] നടത്തിവരുന്ന കോഴ്‌സുകൾ
ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia