ഈഫൽ ഗോപുരം
ഫ്രാൻസിലെ പാരീസിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പു ഗോപുരമാണ് ഈഫൽ ഗോപുരം.1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട്. ചരിത്രം![]() 1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ(Exposition Universelle) എന്ന പ്രദർശനത്തിനുവേണ്ടിയാണ് ഈഫൽ ഗോപുരം നിർമ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ് ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച്,പാരീസിലെത്തിച്ച്,കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഘടനഭാരംചതുരശ്ര കിലോമീറ്ററിന് 4.5 കിലോഗ്രാം മാത്രമാണ് ഈഫൽ ഗോപുരം അടിത്തറയിൽ പ്രയോഗിക്കുന്ന ബലം. ഇരുമ്പ് ചട്ടക്കൂടിന് 7300 ടൺ ഭാരമുണ്ട്. ആകെ ഭാരം 10,000 ടണ്ണാണെന്ന് കണക്കാക്കുന്നു. ഉയരം![]() 1889-ൽ ഗോപുരം നിർമ്മിയ്ക്കപ്പെട്ടപ്പോൾ മുകളിൽ സ്ഥാപിച്ചിരുന്ന പതാകയടക്കം 312.27 മീറ്റർ ഉയരമുണ്ടായിരുന്നു. 1991-ൽ റേഡിയോ സംപ്രേക്ഷണത്തിനുള്ള ആന്റിന സ്ഥാപിച്ചപ്പോൾ ഉയരം 317.96 മീറ്ററായി. 2000-ലെ കണക്കനുസരിച്ച് ഈഫൽ ഗോപുരത്തിന്റെ ഉയരം 324 മീറ്ററാണ്. സന്ദർശകർ2006-ലെ കണക്കനുസരിച്ച്,1889-2006 കാലഘട്ടത്തിൽ 6,719,200 ആളുകൾ ഈഫൽ ഗോപുരം സന്ദർശിച്ചു. |
Portal di Ensiklopedia Dunia