ഈമാൻ കാര്യങ്ങൾഇസ്ലാം മതവിശ്വാസികൾ പിന്തുടരണമെന്നു ഖുർആൻ നിർദ്ദേശിക്കുന്ന ആറ് നിർബന്ധ വിശ്വാസങ്ങളെയാണ് ഈമാൻ കാര്യങ്ങൾ (അറബി: إيمان) എന്ന് പറയുന്നത്.ഈമാൻ എന്നാൽ വിശ്വാസം എന്നാണർത്ഥം. ഈമാനിന്റെ പ്രധാന ഘടകങ്ങൾഈമാനിനു എഴുപതിൽ പരം ശാഖകളുണ്ട്. അതിൽ ഏറ്റവും ഉന്നതമായത് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹു അല്ലാതെ ആരാധനക്കർഹൻ ഇല്ല) എന്ന വചനവും ഏറ്റവും താഴ്ന്ന പദവിയിലുള്ളത് വഴിയിൽ നിന്ന് ഉപദ്രവങ്ങൾ നീക്കുന്നതുമാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. ഈമാനിന്റെ പ്രധാന ഘടകങ്ങൾ ആറാകുന്നു.
ഖുർആനിൽവിശ്വാസ കാര്യങ്ങളെപ്പറ്റി ഖുർആനിൽ ഇങ്ങനെ കാണാം :" അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുകയും, പ്രാർത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും, നാം നൽകിയ സമ്പത്തിൽ നിന്ന് ചിലവഴിക്കുകയും, നിനക്കും നിന്റെ മുൻ ഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും, പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രേ അവർ(സൂക്ഷമത പാലിക്കുന്നവർ)" സൂറ:2:3,4 "നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാൽ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥങ്ങളിലും, പ്രവാചകൻമാരിലും വിശ്വസിക്കുകയും ,സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കൾക്കും ,അനാഥർക്കും ,അഗതികൾക്കും,വഴിപോക്കർക്കും,ചോദിച്ചു വരുന്നവർക്കും,അടിമവിമോചനത്തിനും നൽകുകയും, പ്രാർത്തന(നമസ്ക്കാരം)മുറപ്രകാരം നിർവഹിക്കുകയും,സക്കാത് നൽകുകയും, കരാറിൽ ഏർപ്പെട്ടാൽ അത് നിറവേറ്റുകയും,വിഷമതകളും, ദുരിതങ്ങളും നേരിടൂമ്പോഴും, യുദ് ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാർ. അവരാകുന്നു സത്യം പാലിച്ചവർ.അവർ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവർ" വി.ഖു.2:177 .|25px|25px|ഖുർആൻ (മലയാളവിവിർത്തനം)|2:177}} ഇവയും കാണുകപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia