ഈസ്റ്റർ ത്രിദിനം
ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഈസ്റ്റർ എന്നീ മൂന്നു ദിവസങ്ങൾ ചേരുന്നതാണ് ഈസ്റ്റർ ത്രിദിനം അഥവാ പെസഹാ ത്രിദിനം എന്നറിയപ്പെടുന്നത്. എങ്കിലും ക്രിസ്തീയ ആരാധനാക്രമമനുസരിച്ച് പെസഹ വ്യാഴാഴ്ച വൈകുന്നേരം ചൊല്ലുന്ന യാമപ്രാർത്ഥനകളോടുകൂടിയാണ് ഇതാരംഭിക്കുന്നത്.[1] ദുഃഖവെള്ളിയാഴ്ചയേശുവിന്റെ പീഡാനുഭവവും കുരിശുമരണവും മൃതസംസ്കാരവുമാണ് ഈ ദിവസം ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. റോമൻ കത്തോലിക്കാ റീത്ത് അനുസരിച്ച് ദുഃഖവെള്ളിയാഴ്ച ഉപവസിക്കേണ്ട ദിവസമാണ്[2]. ഉപവാസ ദിനത്തിൽ ഒരു നേരത്തെ സമ്പൂർണ്ണ ഭക്ഷണമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ അതേദിവസം രണ്ടു ലഘുഭക്ഷണവും ജലപാനവും ഉപവാസലംഘനമല്ല. ഉച്ചക്ക് ശേഷമാണ് ദുഃഖവെള്ളിയാഴ്ച ദിവസം തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. പീഡാനുഭവവായന, സാർവത്രിക പ്രാർത്ഥന, കുരിശാരാധന, കുർബ്ബാന സ്വീകരണം, നഗരികാണിക്കൽ പ്രദക്ഷിണം, തിരുശരീര ചുംബനം, കബറടക്കം എന്നിവയാണ് ആ ദിവസത്തെ പ്രധാന ചടങ്ങുകൾ. വലിയശനി (വിശുദ്ധ ശനി)യേശുവിന്റെ ശരീരം കല്ലറയിൽ ശയിച്ച മണിക്കൂറുകളാണ് സഭ ഈ ദിവസം അനുസ്മരിക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേകമായി ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടാകില്ല. അന്നേ ദിവസം കുർബ്ബാനയും ഉണ്ടായിരിക്കില്ല. അൾത്താര ദുഃഖ വെള്ളിയാഴ്ചയിൽ എന്ന പോലെ ശൂന്യമായിരിക്കും. സക്രാരി തുറന്നിട്ടിരിക്കും. ആശിർവദിച്ച അപ്പമോ, പെസഹാ വ്യാഴാഴ്ച ആശിർവദിച്ച ഒസ്തികളിൽ ബാക്കി വന്നവയോ സക്രാരിയിൽ വെക്കില്ല. സാധാരണഗതിയിൽ സങ്കീർത്തിയിൽ തെളിച്ചു വെച്ച തിരിയുടെ അകമ്പടിയോടെ പ്രത്യേക പീഠത്തിലാണ് ആശിർവദിച്ച ഒസ്തികൾ സൂക്ഷിച്ചു വെക്കുന്നത്. അടിയന്തരമായി അന്ത്യ കൂദാശ നൽകേണ്ട അവസരത്തിൽ ഈ ഒസ്തിയാണ് ഉപയോഗിക്കുന്നത്. അന്ന് വൈകുന്നേരമാണ് ഈസ്റ്റർ ജാഗരണം ആരംഭിക്കുന്നത്. പൊതു കലണ്ടർ പ്രകാരം അന്ന് ശനിയാഴ്ച തന്നെയാണെങ്കിലും ആരാധനക്രമം അനുസരിച്ച് തിരുനാളുകൾ കണക്കാക്കുന്നത് തലേ ദിവസത്തെ സായാഹ്ന പ്രാർത്ഥന മുതലായതിനാൽ ഈസ്റ്റർ ജാഗരണം വലിയ ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കും. ഈസ്റ്റർ ഞായർക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റർ ഞായർ. ക്രിസ്തുവിന്റെ ഉയിർപ്പാണ് ഈ ദിവസം ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. ഉയിർപ്പുകാലത്തിന്റെ തുടക്കം ഈസ്റ്റർ ഞായർ ആണ്. സാർവത്രിക സഭയിൽ ഞായറാഴ്ചയ്ക്ക് ഇത്രയേറെ പ്രാധാന്യം ലഭിക്കാനുള്ള പ്രധാനകാരണവും ഈസ്റ്റർ ഞായറാണ്.ഈസ്റ്റർ ഞായറാഴ്ച വൈകുന്നേരം ചൊല്ലുന്ന യാമ പ്രാർത്ഥനയോട് കൂടി ഈസ്റ്റർ ത്രിദിനം സമാപിക്കും. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia