ഈസ്സ്റ്റർ എഗ്ഗ്സ് (മാധ്യമം)

ഞാൻ ഒരു കൂട്ടം മുട്ടകൾക്കു മീതെയാണ്‌ ഇരിക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുകയില്ല.
ഈ ചിത്രത്തിലെ ഇത്തിൾപന്നിയുടെ മുകളിൽ മൗസ് പോയിന്റെർ വയ്ക്കുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ വിക്കിപീഡിയയിലെ ഒരു ഈസ്റ്റർ എഗ്ഗ് കാണാവുന്നതാണ്‌.

ചലച്ചിത്രം, പുസ്തകം, സി.ഡി, ഡി.വി.ഡി., കമ്പ്യൂട്ടർ പ്രോഗ്രാം, വെബ് താൾ,വീഡിയോ ഗൈം എന്നിവകളിൽ പലപ്പോഴും കാണപ്പെടുന്ന ഒളിഞ്ഞിരിക്കുന്ന സന്ദേശങ്ങളെയോ നർമോക്തികളെയോ ആണ്‌ മാധ്യമങ്ങളിലെ ഈസ്റ്റർ എഗ്ഗ്(ഇംഗ്ലീഷ്:Easter eggs) എന്നു വിളിക്കുന്നത്. അഡ്‌വ്വഞ്ചർ എന്ന വീഡിയോ ഗൈമിൽ വാറൻ റോബിനെറ്റ് ഒളിപ്പിച്ച രഹസ്യ സന്ദേശം സൂചിപ്പിക്കാനായി അതാരി എന്ന കമ്പനിയാണ്‌ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ ആചാരമായി കൊണ്ടാടുന്ന ഈസ്റ്റർ എഗ്ഗ് വേട്ടയോട് സമാനതയുള്ളതാണിത്. പക്ഷേ ഇത് യഥാർത്ഥിൽ ഉരുത്തിരിഞ്ഞത് ഒടുവിലത്തെ റഷ്യൻ രാജകുടുംബത്തിലെ പാരമ്പര്യമായി നൽകിവന്നിരുന്ന മുട്ടയുടേ ആകൃതിയുള്ള ആഭരണാലംകൃതമായ വസ്തുക്കളിൽ ഒളിപ്പിക്കുന്ന സമ്മാനങ്ങളിൽ നിന്നാണ്‌. ചില കമാണ്ടുകൾ നൽകുമ്പോൾ, ചില മൗസ് ക്ലിക്കിലൂടെ, ചില കീ അമർത്തലിലൂടെ എല്ലാം ഉണ്ടാകുന്ന സന്ദേശങ്ങൾ,വീഡിയോകൾ,ഗ്രാഫിക്സുകൾ,ശബ്ദവീചികൾ, അതല്ലങ്കിൽ പ്രോഗ്രാമുകളിലെ അസാധാരണ സ്വഭാവങ്ങൾ എന്നിവയൊക്കെ ഈസ്റ്റർ എഗ്ഗുകളാണ്‌.

സോഫ്റ്റ്‌വെയറുകളിലെ ഈസ്റ്റർ എഗ്ഗ്

പുറത്തേക്കുള്ള കണ്ണികൾ



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya