ഉന്നാവോ ബലാത്സംഗ കേസ്
2017 ജൂൺ 4 ന് ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഉണ്ടായ കേസ് ആണ് ഉന്നാവോ ബലാത്സംഗ കേസ്. കേസിൽ ഇതുവരെ രണ്ട് വ്യത്യസ്ത കുറ്റപത്രങ്ങൾ ഫയൽ ചെയ്തിട്ടുണ്ട്. 17 കാരിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നിയമസഭാംഗമായ കുൽദീപ് സിംഗ് സെംഗറിനെതിരെ 2018 ജൂലൈ 11 ന് കേന്ദ്ര കുറ്റപത്രം സമർപ്പിച്ചു. [1]രണ്ടാമത്തെ കുറ്റപത്രം 2018 ജൂലൈ 13 ന് സമർപ്പിച്ചു. കുൽദീപ് സിംഗ് സെംഗാർ, സഹോദരൻ, മൂന്ന് പോലീസുകാർ, മറ്റ് അഞ്ച് വ്യക്തികൾ എന്നിവരാണ് ഉണ്ണാവോ ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ കുറ്റവാളിയാക്കിയത്.[2][3][4] ബലാത്സംഗത്തിൽ നിന്ന് അതിജീവിച്ച പെൺകുട്ടി 2018 ഏപ്രിൽ 8 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിൽ സ്വയം ആത്മാഹുതിക്ക് ശ്രമിച്ചു. താമസിയാതെ അവളുടെ പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. ഈ സംഭവങ്ങൾ കേസിൽ പൊതുജനശ്രദ്ധ ആകർഷിച്ചു. സംഭവം 2018 ഏപ്രിലിൽ ദേശീയ മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. [5][6][7] ഇതേ കാലയളവിൽ കതുവ ബലാത്സംഗ കേസ് ദേശീയ ശ്രദ്ധ നേടി. ഇരയായവർക്ക് നീതി തേടികൊണ്ട് സംയുക്ത പ്രതിഷേധത്തിനിടയാക്കി.[8][9][10] 2019 ജൂലൈ 28 ന് ട്രക്ക് കൂട്ടിയിടിച്ച് ഇരയുടെ ഗുരുതരമായ പരിക്കിനും രണ്ട് ബന്ധുക്കളുടെ മരണത്തിനും കാരണമായി. കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും സഹായത്തിനായി ഇന്ത്യൻ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതായും വെളിപ്പെടുത്തി. 2019 ജൂലൈ 31 ന് സുപ്രീം കോടതിയും ചീഫ് ജസ്റ്റിസും കേസ് അംഗീകരിച്ചു.[11] സംഭവംമുമ്പത്തെ സംഭവങ്ങൾപെൺകുട്ടിയുടെ മരണംഉത്തർപ്രദേശിലെ ഉന്നാവിൽ ബലാൽസംഗക്കേസ് പ്രതികൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മറ്റൊരു പെൺകുട്ടിയെ കൊന്നു. 2019 ഡിസംബർ 6 ന് രാത്രി 11.40ന് ഡൽഹിയിലെ സഫ്ദർജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഡിസംബർ 5 ന് വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെൺകുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. പരാതി നൽകിയതിൻറെ പ്രതികാരമായാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം പെൺകുട്ടിയെ തീകൊളുത്തിയത്.[12] അവലംബം
|
Portal di Ensiklopedia Dunia