ഉപേന്ദ്ര കുശ്വാഹജനതാദാൾ (യുണൈറ്റഡ്) പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, സാനിറ്റേഷൻ വകുപ്പുകളുടെ സഹമന്ത്രിയുമാണ് ഉപേന്ദ്ര കുശ്‌വാഹ. രാഷ്ട്രീയ ലോക് സമതാ പാർട്ടി നേതാവാണ്.[1] ഈ പാർട്ടിയുടെ സ്ഥാപകനും ഇദ്ദേഹമാണ്.[2] ജീവിതരേഖബീഹാറിലെ വൈശാലിയിൽ 1960 ഫെബ്രുവരി 6ന് ജനിച്ചു.[3] പട്ന സയൻസ് കോളേജിൽ നിന്നും ബി.എസ്.സി പാസായ ശേഷം പൊളിറ്റിക്കൽ സയൻസിൽ ബി.ആർ. അംബേദ്കർ ബീഹാർ യുണിവേഴ്സിറ്റിയിൽ നിന്നും എം.എ പാസായി.[4] കുടുംബംമുനീശ്വർ സിങ്ങിന്റെയും മുനീശ്വരി ദേവിയുടെയും മകനാണ്. 1982 ഫെബ്രുവരി 26ന് സ്നേഹലതയെ വിവാഹം ചെയ്തു. 2 മക്കളുണ്ട്. രാഷ്ട്രീയ ജീവിതം1985ൽ യുവ ലോക്ദളിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം തുടങ്ങി. ശേഷം യുവ ജനതാദളിന്റെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. സമതാ പാർട്ടിയുടെ സെക്രട്ടറിയുമായിരുന്നു. 2000 മുതൽ 2005 വരെ ബീഹാർ നിയമസഭാംഗമായിരുന്നു. 2010ൽ രാജ്യസഭാംഗമായി. ബീഹാറിലെ കരക്കട്ടിൽ നിന്നുള്ള അംഗമാണ്. മോദി മന്ത്രിസഭനിലവിൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, സാനിറ്റേഷൻ വകുപ്പുകളുടെ സഹമന്ത്രിയാണ്. അവലംബം
|
Portal di Ensiklopedia Dunia