ഉറവിട നികുതിപിടുത്തംഒരാളുടെ വരുമാനം, ലാഭവിഹിതം, ആസ്തിവില്പ്പന എന്നിവയിൽ നിന്നുള്ള നികുതി അയാൾക്ക് ആ പണം നല്കുന്നയാളിൽ നിന്നും മുൻകൂറായി ഈടാക്കുന്ന രീതിയാണ് ഇന്ത്യയിൽ ഉറവിടനികുതിപിടുത്തം (Tax Deduction at Source- TDS) എന്നുപറയപ്പെടുന്നത്. 1961ലെ ഇന്ത്യൻ ആദായ നികുതി ചട്ടപ്രകാരം , ആദായ നികുതി ഉറവിടത്തിൽ തന്നെ വെട്ടിക്കുറയ്ക്കണം. ഈ വ്യവസ്ഥകൾക്ക് കീഴിലുള്ള ഏത് പണം നല്കലും ആദായനികുതിയുടെ നിശ്ചിത ശതമാനം കുറച്ചതിനുശേഷം മാത്രമേ പാടുളളു. ഇത് നിയന്ത്രിക്കുന്നത് ഇന്ത്യൻ റവന്യൂ വകുപ്പിന്റെ ഭാഗമായ [സെൻട്രൽ ബോർഡ് ഫോർ ഡയറക്ട് ടാക്സ്] (സിബിഡിടി) ആണ്. നികുതിയുടെ കണക്കുപരിശോധനയിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. സിബിഡിടിയിലേക്ക് ത്രൈമാസ റിട്ടേൺ സമർപ്പിക്കാനും നികുതിദായകൻ ബാധ്യസ്ഥനാണ്. ബന്ധപ്പെട്ട ത്രൈമാസത്തിൽ ടിഡിഎസ് കുറയ്ക്കുകയും സർക്കാരിലേയ്ക്ക് അടയ്ക്കുകയും ചെയ്തുവെന്ന് നികുതി റിട്ടേണുകളിൽ പ്രസ്ഥാവിക്കുന്നു. ഉറവിട നികുതിപിടുത്തത്തിന്റെ ഉദ്ദേശ്യങ്ങൾ
ലാഭവിഹിതത്തിൽ നിന്നും ഉറവിടനികുതിപിരിക്കൽഇന്ത്യയുടെ ആദായനികുതി നിയമം 1961 ലെ ഉപനിയമത്തിലെ 302-ാം വകുപ്പ്.
സ്ഥാവര വസ്‌തുക്കളിൽ ഉറവിട നികുതി1. ആദായനികുതി നിയമത്തിലെ സെക്ഷൻ 194 എ, 1961 . [1] [2]
ടിഡിഎസ് സാക്ഷ്യപത്രങ്ങൾശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഫോം 16 എന്ന ടിഡിഎസ് സർട്ടിഫിക്കറ്റും ശമ്പളമില്ലാത്ത ജീവനക്കാർക്ക് 16 എ ഫോമും ഒരു നിശ്ചിത സമയത്തിനുള്ളിൽ നൽകുന്നതിന് ഒരു നികുതിപിരിക്കുന്നയാൾ ബാധ്യസ്ഥനാണ്. [3] ഒരു കമ്മീഷനോ, ദല്ലാൾകൂലിയോ, കരാർ ഫീസോ, പ്രൊഫഷണൽ ഫീസോ നല്കിയ ആൾ സെക്ഷൻ 194 എം പ്രകാരം കൊടുക്കുന്ന ടിഡിഎസ് സർട്ടിഫിക്കറ്റാണ് ഫോം 16 ഡി. സെക്ഷൻ 194 എം പ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ റസിഡന്റ് കരാറുകാർക്കും പ്രൊഫഷണലുകൾക്കും കൊടുക്കുന്ന തുക 50,00,000 രൂപ കവിയുന്നുവെങ്കിൽ, പണം നല്കുന്നയാൾ / കിഴിവ് ചെയ്യുന്നയാൾ തുകയിൽ നിന്ന് 5% നിരക്കിൽ നികുതി കുറയ്ക്കണം. നികുതിപിരിക്കുന്നയാൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ ടിഡിഎസ് സർട്ടിഫിക്കറ്റുകൾ നൽകണം ഇതും കാണുക
അവലംബംബാഹ്യ കണ്ണികൾ |
Portal di Ensiklopedia Dunia