ഉഷ്ണമേഖലാകൊടുങ്കാറ്റ്

ഉഷ്ണമേഖല പ്രദേശത്ത് സമുദ്രങ്ങൾക്ക് മുകളിൽ രൂപപ്പെടുന്ന ശക്തമായ കൊടുങ്കാറ്റുകളാണ് ഉഷ്ണമേഖല കൊടുങ്കാറ്റുകൾ . ഒരു ന്യൂനമർദ്ദത്തിനു ചുറ്റുമായി വളരെ ശക്തിയിൽ , ചുഴിയുടെ രൂപത്തിൽ കറങ്ങുന്നതിനാൽ ഇവയെ ഉഷ്ണമേഖല ചുഴലിക്കാറ്റുകൾ എന്നും വിളിക്കാറുണ്ട് . ശക്തിയിലുള്ള കാറ്റും പേമാരിയോടും കൂടിയുള്ള വലിയ രൂപമാണ്‌ ഇത്തരം കൊടുങ്കാറ്റുകകൾക്ക് ഉണ്ടാവുക. ഓരോ പ്രദേശത്തും ഇത്തരം ചുഴലികാറ്റുകൾക്ക് വ്യത്യസ്തമായ പേരുകളുണ്ട് . വളരെ തീവ്രതയുള്ള ഉഷ്ണ മേഖല കൊടുങ്കാറ്റുകളെ വടക്കുപടിഞ്ഞാറു പസഫിക് സമുദ്രത്തിൽ ടൈഫൂൺ എന്നാണ് വിളിക്കാറ് . വടക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിലും , പസിഫിക് സമുദ്രത്തിന്റെ ചില ഭാഗങ്ങളിലും അവയെ ഹരികെയിൻ എന്ന് പറയും. ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഉണ്ടായിരിക്കുന്നതെങ്കിൽ അവയെ ചുഴലി എന്ന അർഥം വരുന്ന സൈക്ലോൺ എന്ന് വിളിക്കും . ഇത്തരം കൊടുങ്കാറ്റുകൾ തീര പ്രദേശത്ത് വളരെ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കുക. സമുദ്രത്തിൽ നിന്നും കരയിലേക്ക് പ്രവേശിക്കുന്നതോടെ ഇവ ക്രമേണ നശിച്ചു പോവുന്നു. ചുഴലിക്കാറ്റുകൾക്ക് സമുദ്രോ പരിതലത്തിൽ ശക്തമായ തിരകൾ ഉണ്ടാക്കാൻ കഴിയും,കൂടാതെ സമുദ്ര ജല നിരപ്പ് ഉയർത്തുകയും ചെയ്യും . ഇങ്ങനെ ചുഴലിക്കാറ്റു മൂലം സമുദ്ര ജലനിരപ്പ്‌ ഉയരുന്നതിനെ സ്റ്റോം സർജ് എന്ന് പറയുന്നു. സ്റ്റോം സർജ്നു തീര പ്രദേശത്ത് വലിയ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടാക്കുവാൻ കഴിയും

ഭൌതിക ഘടന

മർദ്ദം വളരെ കുറഞ്ഞ ഒരു കേന്ദ്രത്തിനു ചുറ്റും വളരെ ശക്തിയിൽ കറങ്ങുന്ന രൂപമാണ്‌ ഉഷ്ണമേഖല ചുഴലികാറ്റുകളുടെത് . ഈ ന്യൂനമർദ്ദ മേഖല സമുദ്രനിരപ്പ് മുതൽ മുകളിലേക്ക് അന്തരീക്ഷത്തിൽ വരെ വ്യാപിച്ചു കിടക്കുന്നു . ഇവയിൽ , സാധരണ ഗതിയിൽ ഏറ്റവും മർദ്ദം കുറഞ്ഞ മേഖല സമുദ്രനിരപ്പിനോട് ചേർന്നാണ് കാണാറ് . ന്യൂനമർദ്ദ പ്രദേശത്തിന്റെ കേന്ദ്രസ്ഥാനത്തെ താപനില അതിനു സമീപ പ്രദേശങ്ങളിൽ നിന്നും ഉയർന്നു നിൽക്കുന്നതിനാൽ ഇവയെ വാം കോർ സിസ്റ്റം എന്നും വിളിക്കുന്നു . ഇങ്ങനെ മർദ്ദം കുറഞ്ഞ കേന്ദ്ര ഭാഗത്തേക്ക് താരതമ്യേന മർദ്ദം കൂടിയ സമീപ ഭാഗങ്ങളിൽ നിന്നും , മർദ്ദ വ്യത്യസ ബലം മൂലം , ശക്തമായ വായു സഞ്ചാരം ഉണ്ടാകും. ശരാശരി 200 - 300 കിലോമീറ്റർ പരിധിയിൽ നിന്ന് ഇങ്ങനെ വായു പ്രവാഹം ഉണ്ടാവുന്നതിനാൽ ഭൂമിയുടെ ഗ്രഹണ ബലമായി ഉണ്ടാവുന്ന കൊറിയൊളിസ് ബലത്തിനു ഈ വായു പ്രവാഹത്തിനെ സ്വാധീനിക്കാൻ കഴിയും, ഇതിന്റെ കൂടെ ഭൌമ ഉപരിതലത്തിലെ ഘർഷണ ബലം കൂടെ സ്വാധീനം ചെലുത്തും . ഇങ്ങനെ മൂന്നു ബലങ്ങൾ തമ്മിൽ ഉള്ള സന്തുലനത്തിൽ ആയിരിക്കും . ഈ സന്തുലനം കേന്ദ്രഭാഗത്തേക്ക് പ്രവേശിക്കുന്ന കാറ്റിന് ഒരു ചുഴിയുടെ രൂപം നല്കുന്നു.

ന്യൂനമർദ്ദ കേന്ദ്രത്തിനു ചുറ്റുമായി വളരെ ശാന്തമായ, മേഘങ്ങൾ ഒന്നും ഇല്ലാത്ത വൃത്താകൃതിയിലുള്ള പ്രദേശത്തെയാണ്‌ ചുഴലിക്കാറ്റിന്റെ കണ്ണ് എന്ന് വിളിക്കുന്നത്‌ (eye). ചുഴലിക്കാറ്റിന്റെ കണ്ണിലൂടെ, ട്രോപോപൗസ് മുതൽ സമുദ്ര നിരപ്പ് വരെ , തഴേക്കുള്ള വായു സഞ്ചാരം മേഘങ്ങളുടെ രൂപികരണത്തെ തടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ . ശരാശരി 30 - 60 കിലോമീറ്റർ ആയിരിക്കും ഒരു ഉഷ്ണമേഖല ചുഴലിക്കാറ്റിന്റെ കണ്ണിന്റെ വലിപ്പം .ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും ഈ ഭാഗം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ് .

കേന്ദ്രഭാഗത്തേക്ക് അടുക്കുന്ന വായു കണ്ണിനു ചുറ്റും കറങ്ങി മുകളിലേക്ക് ഉയർന്നു ട്രോപോപൗസിന് അടുത്തായി പുറത്തേക്ക് പോവുന്നു , ഇങ്ങനെ ഉയരുന്ന സമയത്ത് വായുവിൽ ഉണ്ടാവുന്ന ബാഷ്പം വലിയ തോതിൽ കുമുലോ നിംബസ് മേഘങ്ങൾ രൂപപ്പെടാൻ കാരണമാവുന്നു . ഈ മേഘങ്ങളാണ് പേമാരിയായി പെയ്യുന്നത്.

രൂപപ്പെടൽ പ്രക്രിയ

ഇന്ത്യൻ മഹാസമുദ്രവും ചുഴലിക്കാറ്റുകളും

നാശനഷ്ടം

പ്രവചനം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya