ഊരംപുളിക്കിഴങ്ങ്
Nodding Swamp Orchid എന്നറിയപ്പെടുന്ന ഊരംപുളിക്കിഴങ്ങ് ഇന്ത്യ മുതൽ തെക്കുകിഴക്കേഷ്യയിലൂടെ ഓസ്ത്രേലിയ വരെ കാണപ്പെടുന്ന ഓർക്കിഡേസീ കുടുംബത്തിലെ നിലത്തുവളരുന്ന ഒരു ഓർക്കിഡ് ആണ്. (ശാസ്ത്രീയനാമം: Geodorum densiflorum). പുൽമൈതാനങ്ങൾ, മണലുള്ള സ്ഥലങ്ങൾ, മഴക്കാടുകൾ എന്നിവിടങ്ങളിലെല്ലാം ഈ ചെടി കാണാറുണ്ട്. ചെറിയ ഉരുണ്ട കിഴങ്ങുകളാണ് ഊരംപുളിക്കിഴങ്ങിന്റേത്.[1] നഗരവൽക്കരണത്താൽ ഓസ്ത്രേലിയയിൽ വംശനാശഭീഷണി അനുഭവപ്പെടുന്നുണ്ട്.[2] വിതരണംഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, അസം, മ്യാന്മർ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, തായ്ലാൻഡ്, വിയറ്റ്നാം, റുക്യൂ ദ്വീപുകൾ, ഒഗസവാറ ദ്വീപുകൾ, ഗുവാംഗ്ഡോംഗ്, ഗുവാങ്ക്സി, ഗുയിഷൗ, ഹൈനാന്, സിചുവാന്, തായ്വാൻ, യുന്നൻ, മലേഷ്യ, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ന്യൂ ഗ്വിനിയ, ഓസ്ട്രേലിയ, സോലോമൺസ്, ബിസ്മാർക്ക്, ഫിജി, നിയുവേ, ന്യൂ കാലിഡോണിയ, സമോവ, ടോംഗ, വനുവാടു, മൈക്രോനേഷ്യ എന്നിവിടങ്ങളിൽ ജിയോഡോറം ഡൻസിഫ്ലോറം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[3][4] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Geodorum densiflorum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Geodorum densiflorum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia