ഊരാളി എക്സ്പ്രസ്(സംഗീത ബാൻഡ്)

ഊരാളി എക്സ്പ്രസ് അവതരണം

തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാടക - സംഗീത പ്രവർത്തകരുടെ കൂട്ടായ്മയാണ് ഊരാളി എക്സ്പ്രസ്. പൊതു അവതരണങ്ങളോടൊപ്പം സിനിമകളിലും പാട്ടുകളവതരിപ്പിച്ചിട്ടുണ്ട്. 2010 മുതൽ അവതരണങ്ങൾ നടത്തുന്ന കേരളത്തിനകത്തും പുറത്തും നിരവധി അവതരണങ്ങൾ നടത്തിയിട്ടുണ്ട്. സാമൂഹ്യ വിമർശനത്താലും പ്രതികരണത്താലും ശ്രദ്ധേയരായ സംഗീത സംഘമാണ് .

ചരിത്രം

‘ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള’ക്ക് വേണ്ടി കേരളത്തിലേയും ലാറ്റിനമേരിക്കയിലേയും കലാകാരൻമാരെ ഒന്നിച്ചു ചേർത്ത് ‘ഓടിച്ചോടിച്ച്’ എന്നൊരു നാടകം അവതരിപ്പിച്ചായിരുന്നു തുടക്കം. ഗിറ്റാറിനു പുറമെ പെറുവിൽ നിന്നുള്ള കഹോൺ പെറുവാനോ, ചിലിയിൽ നിന്നു കൊണ്ടു വന്ന കുഴലായ തുത്രൂക്ക, ആഫ്രിക്കയിൽ നിന്നുമുള്ള ഉദു എന്ന ഘടം, ബോംബോ എന്ന ലാറ്റിനമേരിക്കൻ വാദ്യം, കൊളംബിയൻ സംഗീതോപകരണമായ പഹരീത്തോ, ജിമ്പേ എന്ന ആഫ്രിക്കൻ വാദ്യം തുടങ്ങി വ്യത്യസ്ത സംഗീതോപകരണങ്ങളുപയോഗിച്ചാണ് സംഗീത അവതരണം. ചാക്കാല, തുമ്മരുത്, കുറത്തി തുടങ്ങി പ്രസിദ്ധമായ നിരവധി കടമ്മനിട്ടക്കവിതകളും നാടൻ പാട്ടുകളും അവതരിപ്പിക്കാറുണ്ട്.[1]

സംഘാംഗങ്ങൾ

ഗായകനും നാടക പ്രവർത്തകനുമായ മാർട്ടിൻ ജോൺ, ഗിത്താർ വാദകനായ സജി, പാട്ടുകളെഴുതുന്ന ഷാജി, വാദ്യസംഗീതജ്ഞനും ചിത്രകാരനുമായ സുധീഷ്, അർജുൻ, തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

ഊരാളി എക്സ്പ്രസ് കൊല്ലം വാടിയിൽ റിഹേഴ്സൽ നടത്തുന്നു

സാമൂഹ്യ ഇടപെടലുകൾ

പോലീസ് അതിക്രമം, ദളിത് ജനത നേരിടുന്ന വിവേചനം, നിത്യജീവിതത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി പ്രാദേശികം മാത്രമല്ലാത്ത സാമൂഹ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന പാട്ടുകളും മറ്റു സർഗാത്മക സ്യഷ്ടികളും ഊരാളിയുടേതായിട്ടുണ്ട്. സ്പാനിഷിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വരികൾ, സാഹചര്യങ്ങൾക്കും വിഷയത്തിന്റെ സ്വഭാവത്തിനും അനുസരിച്ച് ഫോക് റെഗ്ഗ കൂടാതെ മറ്റു ഗാനരീതികളിലും ചിട്ടപ്പെടുത്താറുണ്ട്.

കൊച്ചി - മുസിരിസ് ബിനാലെ 18

പ്രദർശനം

പ്രളയത്തിലകപ്പെട്ട കേരളത്തിന് രക്ഷാസൈന്യമായ മത്സ്യത്തൊഴിലാളികൾക്ക് നന്ദി പറയാനായി, കൊച്ചി - മുസിരിസ് ബിനാലെയുമായി സഹകരിച്ച് ഊരാളി സംഗീത ബാൻഡ്, ഊരാളി എക്സ്പ്രസ്എന്ന പേരിൽ യാത്ര നടത്തിയിരുന്നു. ഊരാളിയുടെ പത്തു പേരടങ്ങുന്ന സംഘം ആദ്യ ഘട്ടത്തിൽ ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള അഞ്ച് തീരദേശ ഗ്രാമങ്ങളിലാണ് പര്യടനം നടത്തിയത്. കൊല്ലത്തെ ആലപ്പാട് ഗ്രാമം, തിരുവനന്തപുരം ജില്ലയിലെ വലിയതുറ, വിഴിഞ്ഞം, കൊല്ലം വാടി, ആലപ്പുഴയിലെ മാരാരിക്കുളം എന്നിവടങ്ങളിലൂടെയായിരുന്നു യാത്രയുടെ ആദ്യ ഘട്ടം. ജനുവരി 29 ന് യാത്രയുടെ ആദ്യ ഘട്ടം പൂർത്തിയായി. എറണാകുളം മുതൽ പൊന്നാനി വരെയാണ് രണ്ടാം ഘട്ടം. ഫെബ്രുവരി 9 മുതൽ 23 വരെയാണ് രണ്ടാം ഘട്ടത്തിലെ യാത്ര.

ആസ്പിൻ വാൾഹൗസിൽ തങ്ങളുടെ വിവിധ അവതരണങ്ങളുടെ പോസ്റ്ററുകളും മറ്റും ഉൾപ്പെടുത്തി പ്രദർശനം നടത്തിയിരുന്നു.

ഊരാളി എക്സ്പ്രസ് കൊല്ലം വാടിയിൽ

Myth

ഊരാളി എന്ന പേര് പടയണി എന്ന ആധുനിക-പൗരാണിക കലാരൂപത്തിൽ നിന്നുള്ള ഒരു കഥാപാത്രത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ കഥാപാത്രം സമൂഹത്തിൽ നിലനിൽക്കുന്ന അനീതികളെ ചോദ്യം ചെയ്യുന്നതിനായി സഞ്ചരിക്കുന്ന ഒരു ജ്യോതിഷിയെയും ദർശകനെയും പോലെ അവതരിപ്പിക്കപ്പെടുന്നു.[2]

ആക്ടിവിസം (സാമൂഹിക ഇടപെടലുകൾ)

1 കർഷക സമരം

2020–21 കാലഘട്ടത്തിൽ നടന്ന ഇന്ത്യയിലെ കർഷക സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, 2022 ജനുവരിയിൽ ന്യൂഡെൽഹിയിൽ ഊരാളി ഒരു കലാപരിപാടി അവതരിപ്പിച്ചു. 15-ലധികം കലാകാരന്മാർ ചേർന്ന് ഈ പരിപാടിയിൽ പങ്കെടുത്തു. ഏകദേശം 2.5 ലക്ഷം കർഷകർക്ക് വേണ്ടി ഈ പ്രകടനം അർപ്പിച്ചിരിക്കുന്നു.

2 പോലീസ് അതിക്രമം

2017 ജൂലൈയിൽ, 19 കാരനായ ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ 'ഫ്രീക്ക് സാറ്റർഡേ' എന്ന പേരിൽ ബാൻഡും കൂട്ടായ്മയും പ്രതിഷേധം സംഘടിപ്പിച്ചു. ഇയാളെ നീണ്ട മുടിയും പെൺകുട്ടികളോടുള്ള സംസാരവും കാരണമായി പൊലീസ് മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. "ഫ്രീക്കന്മാർ" എന്ന് പേരിട്ടുള്ള യുവാക്കൾക്കെതിരായ പൊലീസ് ചോദ്യം ചെയ്യലുകൾ പതിവായി നടക്കുന്നുണ്ടെന്ന സന്ദേശം ഈ പ്രദർശനം മുഖാന്തിരം ഉയർത്തിക്കാട്ടുകയുണ്ടായി.

3 നോട്ടു റദ്ദാക്കൽ

സർക്കാരിന്റെ നോട്ടു റദ്ദാക്കൽ നടപടിക്കുശേഷം പൊതു ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ 'ടി ടൈം സോങ്' എന്ന ഗാനത്തിലൂടെ ഊരാളി അവതരിപ്പിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി, മാനസികാരോഗ്യവും പരിസ്ഥിതിരക്ഷയും തുടങ്ങി നിരവധി പൊതുസമൂഹപ്രശ്നങ്ങൾക്കായി ഊരാളി ശബ്ദമുയർത്തിയിട്ടുണ്ട്.

ഊരാളി എക്സ്പ്രസ് അവതരണ ഗാനം കൊല്ലം വാടിയിൽ

സോറി മാർച്ച് 2024

ഊരാളി ടീം കൊല്ലം 8 പോയിന്റ് ആർട് കഫേയിൽ

തൊഴിലിടങ്ങളിലെ തുല്യനീതിക്കായി ശബ്ദമുയർത്തിക്കൊണ്ട് 2024 സെപ്തംബർ 6 ന് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നു തുടങ്ങിയ 'സോറി മാർച്ച് ' വിവിധ ജില്ലകളിലൂടെ കടന്ന് സെപ്തംബർ 11ന് തിരുവനന്തപുരത്ത് സമാപിച്ചു സ്ഥിരം സംഘാംഗങ്ങൾ മാ‍ർട്ടിനും സുധിക്കും സജിക്കും പുറമേ മൈത്രേയനും പോൾസണും ഡാളിയും ഈ സംഘത്തിന്റെ ഭാഗമായിരുന്നു.

സിനിമയിൽ

സർവോപരിപാലാക്കാരൻ, ‘ആഭാസം’ എന്നീ സിനിമകളിലും പാട്ടുകളവതരിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

  • കേരള ടെലിവിഷൻ അവാർഡ്സ് 2024 – മികച്ച സംഗീത സംവിധായകൻ (ഊരാളിയിലെ സംഭാവനയോടെ)
  • ഡയമണ്ട് ജൂബിലി ഫെലോഷിപ്പ് – കേരള സംസ്കാര വകുപ്പിൽ നിന്നുള്ള അംഗങ്ങൾക്ക്
  • മറ്റ് നിരവധി ദേശീയ-സംസ്ഥാന അങ്ങാടികളിലെ പ്രകടനങ്ങൾക്കും സമ്മാനങ്ങൾക്കും അംഗീകാരം

ചിത്രശാല

അവലംബം

  1. https://www.vanitha.in/specials/yuva-beatz/music-band-oorali-full-story-vanitha-magazine.html
  2. band, oorali (https://www.vanitha.in/specials/yuva-beatz/music-band-oorali-full-story-vanitha-magazine.html). "https://www.oorali.in/". https://www.vanitha.in/specials/yuva-beatz/music-band-oorali-full-story-vanitha-magazine.html. 2 (2): https://www.vanitha.in/specials/yuva-beatz/music-band-oorali-full-story-vanitha-magazine.html – via https://www.vanitha.in/specials/yuva-beatz/music-band-oorali-full-story-vanitha-magazine.html. {{cite journal}}: Check date values in: |date= (help); External link in |date=, |journal=, |title=, and |via= (help)

2. https://www.vanitha.in/specials/yuva-beatz/music-band-oorali-full-story-vanitha-magazine.html

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya