ഊസ് (നഗരം)![]() ബൈബിൾ പഴയനിയമത്തിൽ പരാമർശിക്കപ്പെടുന്ന സംഭവങ്ങൾ നടന്ന പ്രദേശം ആണ് ഊസ്. ഉത്പത്തിപ്പുസ്തകത്തിൽ പരാമർശിക്കുന്ന അരാമിയന്റെ പുത്രന്റെ പേരും ഊസ് എന്നാണ്[1]. ഡമാസ്കസും ട്രാക്കോണിറ്റിസും സ്ഥാപിച്ചത് ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. മെസപ്പൊട്ടേമിയയുടെ ഉത്തരഭാഗമാണ് ജന്മസ്ഥലമെന്നു ഊഹിക്കുന്നു. ദക്ഷിണ അറേബ്യയിലായിരുന്നു ഊസ് എന്ന അഭിപ്രായവുമുണ്ട്. ധോഫാർ എന്ന സ്ഥലം അറബുകളുടെ ഉദ്ഭവസ്ഥാനമാണെന്ന് വിശ്വസിക്കുന്നുണ്ട്. ഇതു തന്നെയാണ് ഊസ് എന്നും അഭിപ്രായമുണ്ട്. [2] സിറിയയിലെ ബഷാൻ, പെട്രയ്ക്ക് കിഴക്കുള്ള ഭാഗത്തെ ജോർദാൻ;[3] ആധുനിക ഉസ്ബെക്കിസ്ഥാൻ എന്നിങ്ങനെ പല സ്ഥലങ്ങളും ഊസ് ആണെന്ന അഭിപ്രായമുയർന്നുവന്നിട്ടുണ്ട്.[4] ഏദോം എന്ന സ്ഥലത്തെ സെയിറിന്റെ ഒരു വംശത്തിന്റെ പേരും ഊസ് എന്നു കാണുന്നുണ്ട് [5]. ഏദോം പുത്രിയെ ഊസ് ദേശക്കാരി എന്നു പരാമർശിക്കുന്നു (വിലാപങ്ങൾ 4-21). ഡമാസ്കസ് ആണ് ഈ പ്രദേശമെന്നും ഏദോമും ഊസും ഒരു സ്ഥലമാണെന്നും അഭിപ്രായങ്ങളു്. ഇയ്യോബിന്റെ പുസ്തകത്തിൽ പരാമർശിക്കുന്നത് ഊസ്ൽ ജനിച്ച ഇയ്യോബിന്റെ ചരിത്രമാണ്[6]. അവലംബം
|
Portal di Ensiklopedia Dunia