ഊർജ്ജവ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം![]() ![]() ഊർജ്ജവ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം വ്യത്യസ്തങ്ങളാണ്. മനുഷ്യർ സഹസ്രപ്തങ്ങളോളമായി ഊർജ്ജത്തെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നു. തീ ആണ് ആദ്യകാലത്ത് പ്രകാശം, ചൂട്, പാചകം, സുരക്ഷ എന്നിവയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇത് 1.9 മില്ല്യൺ വർഷങ്ങൾക്ക് മുൻപാണ് ഇത് ആരംഭിച്ചത്. [3] വ്യത്യസ്തങ്ങളായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ വർധിച്ചു വരുന്ന വാണിജ്യവൽക്കരണം ഈ അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ്. ഫോസിൽ ഇന്ധന സ്രോതസ്സുകളുടെ ഉഅപയോഗം ആഗോളതാപനത്തിലേക്കും കാലാവസ്ഥാവ്യതിയാനത്തിലേക്കും നയിക്കുന്നു. ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ മാറ്റങ്ങളെ മന്ദീഭവിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ചെറിയ മാറ്റങ്ങൾ നടക്കുന്നുണ്ട്. പ്രശ്നങ്ങൾകാലാവസ്ഥാമാറ്റം![]() മനുഷ്യന്റെ ഇടപെടൽമൂലമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ മൂലമാണ് ആഗോളതാപനവും കാലാവസ്ഥാമാറ്റവും ഉണ്ടാകുന്നതെന്നാണ് ഇവയെക്കുറിച്ചുള്ള ശാസ്ത്രീയമായ ഭൂരിപക്ഷാഭിപ്രായം. വനനശീകരണത്തോടൊപ്പം, ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതുമാണ് കൂടുതൽ ഹരിതഗൃഹവാതകങ്ങൾ കൂടുതൽ ഉണ്ടാകാൻ കാരണമാകുന്നത്. ചില കാർഷികസമ്പ്രദായങ്ങളും ഇതിൽ പ്രധാനപങ്ക് വഹിക്കുന്നു. [4]2013 ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത്, വ്യാവസായിക ഹരിതഗൃഹവാതങ്ങളുടെ പുറന്തള്ളലിൽ മൂന്നിൽ ഒന്നും ലോകത്തിലെ ഏകദേശം 90 കമ്പനികളുടെ ഫോസിൽ ഇന്ധനങ്ങളുടെ നിർമ്മാണം മൂലം ആണെന്നാണ്. [5][6] ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia