എ. വിജയരാഘവൻ
2022 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായി തുടരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവാണ് എ.വിജയരാഘവൻ.(ജനനം : 23 മാർച്ച് 1956) 2020-2021 കാലയളവിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും 2018 മുതൽ 2022 വരെ ഇടതുമുന്നണി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ രാജ്യസഭയിലും ഒരു തവണ ലോക്സഭയിലും അംഗമായിരുന്നു.[2] ജീവിതരേഖആപമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനായി 1956 മാർച്ച് 23ന് മലപ്പുറത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗവണ്മെന്റ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദം നേടി[3]. കോഴിക്കോട് ഗവ. ലോകോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.[4] കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാർത്ഥിയായ ഹരികൃഷ്ണനാണ് ഏക മകൻ. രാഷ്ട്രീയത്തിൽകേരള സ്റ്റുഡൻസ് ഫെഡറേഷൻ (കെ.എസ്.എഫ്) എന്ന എസ്.എഫ്.ഐയുടെ പൂർവിക സംഘടനയിൽ പ്രവർത്തിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. 1986-1987 കാലയളവിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും 1986 മുതൽ 1993 വരെ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡൻ്റുമായിരുന്നു. 1989 മുതൽ 1991 വരെ പാലക്കാട് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായും പ്രവർത്തിച്ചു. 1991 മുതൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിലും 2002 മുതൽ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിലും അംഗമാണ്. 1998 മുതൽ 2010 വരെ രണ്ട് തവണയായി 12 വർഷം രാജ്യസഭാംഗമായും പ്രവർത്തിച്ചു. രാജ്യസഭയിൽ സി.പി.എമ്മിൻ്റെ ചീഫ് വിപ്പായിരുന്നു. 2018-ൽ ഇടതുമുന്നണി കൺവീനറായിരുന്ന വൈക്കം വിശ്വന് പകരം എൽ.ഡി.എഫ് കൺവീനറായി. 2020-ൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയപ്പോൾ പകരം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2021 മുതൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തുടരുന്നു. 2022-ൽ കണ്ണൂരിൽ വച്ച് നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[5][6][7] 2014, 2024 വർഷങ്ങളിൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ കോഴിക്കോട് നിന്നും പാലക്കാട് നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുകൾ
അവലംബം
A. Vijayaraghavan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia