എ.എസ്. പുരുഷോത്തമൻ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എ.എസ്. പുരുഷോത്തമൻ (ജീവിതകാലം: 1925 - 7 ഓഗസ്റ്റ് 1994)[1]. ഞാറയ്ക്കൽ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1925ൽ ജനിച്ചു, ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്. രാഷ്ട്രീയ ജീവിതംകമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നതിനു മുൻപേ എസ്.എൻ.ഡി.പി.യിലൂടെ സാമൂഹ്യരംഗത്ത് എ.എസ്. പുരുഷോത്തമൻ പ്രവർത്തിച്ചിരുന്നു. 1949-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടതിനാൽ അദ്ദേഹത്തിന് ഒളിവിൽ കഴിയേണ്ടതായി വന്നു. ഇരുപത്തിയൊന്ന് വർഷം എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം പഞ്ചായത്ത് അസോസിയേഷന്റെ ജില്ലാസെക്രട്ടറി, സംസ്ഥാന നിർവാഹക സമിതിയംഗം, വൈപ്പിൻ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു[2]. മൂന്ന് തവണ ഞാറായ്ക്കൽ നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം 1967ലാണ് കെ.സി. എബ്രഹാമിനെ പരാജയപ്പെടുത്തി നിയമസഭാംഗമാകുന്നത്. 1994 ഓഗസ്റ്റ് 7ന് അന്തരിച്ചു. തിരഞ്ഞെടുപ്പ് ചരിത്രം
അവലംബം
|
Portal di Ensiklopedia Dunia