എ.കെ.പി.എ.

കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ സംഘടനയാണ് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അഥവാ എ.കെ.പി.എ.. പ്രശസ്ത സിനിമാ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയിരുന്ന ജോസഫ്‌ ചെറിയാന്റെ നേതൃത്വത്തിൽ ഒരു സംഘം ഫോട്ടോഗ്രാഫർമാർ ചേർന്ന് എറണാകുളം ആസ്ഥാനമാക്കി 1984- ൽ തുടങ്ങിയ പ്രസ്ഥാനമാണ് ഇത്. ഇന്ന് നാല്പതിനായിരത്തോളം ഫോട്ടോഗ്രാഫേഴ്സ്/വീഡിയോഗ്രാഫേഴ്സ് പതിനയ്യായിരത്തോളം ആക്ടീവ് അംഗങ്ങളും ഉള്ള ഒരു വലിയ പ്രസ്ഥാനമായി എ കെ പി എ മാറിക്കഴിഞ്ഞു. എറണാകുളത്തു സ്വന്തം ആസ്ഥാന മന്ദിരം എ കെ പി എ ഭവൻ സ്ഥിതി ചെയ്യുന്നു.

അംഗത്വം

സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർ ഒഴികെ ഫോട്ടോഗ്രഫി അനുബന്ധ തൊഴിൽ മേഖല ( വീഡിയോഗ്രാഫി , ഗ്രാഫിക് ഡിസൈനിംഗ്, എഡിറ്റിംഗ് ) ഉപജീവനമാർഗ്ഗമാക്കിയ ആർക്കും എ.കെ.പി.എ. യിൽ അംഗത്വം നൽകുന്നു. എല്ലാ വർഷവും അംഗത്വം പുതുക്കി നൽകുന്നു.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya