എ.ടി. പത്രോസ്
കേരള നിയമസഭയിലേയ്ക്ക് 1965 മാർച്ച് നാലിന് നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതിരുന്ന വ്യക്തിയാണ് എ.ടി. പത്രോസ് (ജനനം: 16 മേയ് 1932-16 മേയ് 2020)[1]. 1965 മാർച്ച് 17-ന് സഭ രൂപവത്കരിച്ചെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ 133 അംഗ നിയമസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ 24-ന് പിരിച്ചുവിടപ്പെട്ടു. പത്രോസ് മറ്റൊരു തിരഞ്ഞെടുപ്പിലും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.[2] ജീവിതരേഖമൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം ആനിത്തോട്ടത്തിൽ തൊമ്മന്റെയും വള്ളംകുളം കണ്ടത്തിൽ മണിയനോട്ട് ചിന്നമ്മയുടെയും മകനാണ്. കൽക്കട്ടയിൽ നിന്ന് ഇദ്ദേഹം നിയമബിരുദം നേടിയിട്ടുണ്ട്. 1963-ൽ കേരള ഹൈക്കോടതിയിൽ സന്നതെടുക്കുകയുണ്ടായി. പിന്നീട് ഓട്ടുകമ്പനി നടത്തിപ്പിനായി വക്കീൽ ജോലി ഉപേക്ഷിച്ചു. 1963-ൽ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. [2] മന്ത്രിയായിരുന്ന കോൺഗ്രസ്സിന്റെ ഇ.പി. പൗലോസും കമ്യൂണിസ്റ്റ് പാർട്ടിയുടെ എൻ. പരമേശ്വരൻ നായരുമായിരുന്നു 1965-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ എതിർ സ്ഥാനാർത്ഥികൾ.[2][3] 1967-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും ഇദ്ദേഹം സി.പി.ഐ-യുടെ പി.വി. എബ്രഹാമിനോട് പരാജയപ്പെട്ടു.[4] 18 വർഷം ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റും പാമ്പാക്കുട ബ്ലോക്ക് ഡവലപ്മെന്റ് കമ്മിറ്റി ചെയർമാനുമായിരുന്നു. ആരക്കുന്നം റബ്ബർ മാർക്കറ്റിങ് സൊസൈറ്റി, സംസ്ഥാന ജനറൽ മാർക്കറ്റിങ് സൊസൈറ്റി, നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ എന്നിവയുടെ ഡയറക്ടർ പദവിയും ഇദ്ദേഹം വഹിച്ചിരുന്നു.[2] അവലംബം
|
Portal di Ensiklopedia Dunia