എ.പി. അബ്ദുള്ളക്കുട്ടി
അരുവാനപ്പള്ളി പുതിയപുരക്കൽ അബ്ദുള്ളക്കുട്ടി അഥവാ എ.പി. അബ്ദുള്ളക്കുട്ടി (ജനനം: 8 മെയ്, 1967). അഞ്ച് തവണ കണ്ണൂരിൽ നിന്ന് ലോക്സഭ അംഗമായ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും 2004-ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതോടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. 2009 -ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കോൺഗ്രസിൽ ചേർന്നു. 2009-ലും 2011-ലും കോൺഗ്രസ് ടിക്കറ്റിൽ കണ്ണൂരിൽ നിന്ന് നിയമസഭയിൽ അംഗമായി. [1] 2019-ൽ ബിജെപിയിൽ അംഗമായി ചേർന്നു.[2] ജീവിതരേഖ1967 മേയ് 8-ന് കണ്ണൂർ ജില്ലയിലെ നാറാത്ത് പഞ്ചായത്തിൽ ടി.പി. മൊയ്തീന്റെയും എ.പി. സൈനബയുടെയും 5 മക്കളിൽ മൂന്നാമനായി അബ്ദുള്ളക്കുട്ടി ജനിച്ചു. നാറാത്ത് എൽ.പി. സ്കൂൾ, കമ്പിൽ മാപ്പിള ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസവും, കണ്ണൂർ എസ്.എൻ. കോളേജ്|കണ്ണൂർ എസ്.എൻ. കോളേജിൽ നിന്നു പ്രീഡിഗ്രിയും പൂർത്തിയാക്കി. അതേ കലാലയത്തിൽ നിന്ന് പിന്നീട് മലയാളത്തിൽ ബിരുദം നേടുകയും ചെയ്തു. അതിനു ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നു നിയമത്തിൽ ബിരുദവും (എൽ.എൽ.ബി.) നേടി.[3] രാഷ്ട്രീയ ജീവിതംകോളേജ് പഠനകാലത്ത് സിപിഎമ്മിൻ്റെ വിദ്യാർത്ഥി സംഘടനായ എസ്.എഫ്.ഐ യിൽ ചേർന്നു. 1989-1990 കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1995 മുതൽ 1999 വരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായും 1998 മുതൽ 2000 വരെ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 1984 മുതൽ കണ്ണൂരിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ പാർലമെൻറ് അംഗമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് വീണ്ടും ലോക്സഭയിൽ അംഗമായി. 2009-ൽ സിറ്റിംഗ് എം.പി. യായിരുന്ന അബ്ദുള്ളക്കുട്ടിയെ സി.പി.എം പുറത്താക്കി. വികസനത്തിന് രാഷ്ട്രീയത്തിനു അതീതമായ നിലപാട് പാർട്ടികൾ സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അതു് മാതൃകയാക്കണമെന്നും പ്രവാസികൾ നല്കിയ സ്വീകരണത്തിൽ സംസാരിക്കവേ പറഞ്ഞതിനെത്തുടർന്ന് 2009-ൽ സി.പി.എമ്മിന്റെ മയ്യിൽ ഏരിയാ കമ്മറ്റി ഒരു വർഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്‌പെൻഡ് ചെയ്തു. കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹർത്താലുകളും ബന്ദുകളുമാണു് ഇതിന് കാരണം എന്നും അദ്ദേഹം മുമ്പൊരിക്കൽ പ്രസംഗിച്ചതും വിവാദമായിരുന്നു. [4][5] 2009 മാർച്ച് 7-ന് എ.പി അബ്ദുള്ളക്കുട്ടിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. [6] സി പി എമ്മിൽ നിന്ന് പുറത്തായ ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്ന അബ്ദുള്ളക്കുട്ടിയ്ക്ക് കെ. സുധാകരൻ ലോക്സഭഅംഗമായതിനെ തുടർന്ന് ഒഴിവ് വന്ന കണ്ണൂർ നിയമസഭമണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റ് നൽകി 2009-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.വി. ജയരാജനെ തോൽപ്പിച്ച് അദ്ദേഹം നിയമസഭയിൽ അംഗമായി. 2011-ലും കണ്ണൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ തലശ്ശേരിയിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എ.എൻ.ഷംസീറിനോട് തോറ്റു. 2019 ൽ കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നു. തിരഞ്ഞെടുപ്പുകൾ
ആത്മകഥഎ.പി. അബ്ദുല്ലക്കുട്ടിയുടെ ആത്മകഥയാണ് "നിങ്ങളെന്നെ കോൺഗ്രസാക്കി' എന്ന കൃതി. പത്തൊമ്പത് അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ പ്രസാധകർ മാതൃഭൂമി ബുക്സാണ്.[9][10] അവലംബം
|
Portal di Ensiklopedia Dunia