എ.പി. കുഞ്ഞാമു
മലയാളത്തിലെ ഒരു ഗ്രന്ഥകാരനും വിവർത്തകനുമാണ് എ.പി. കുഞ്ഞാമു. ജീവിതംവി ഹുസൈൻ- എം.എം ആസിയ ദമ്പതികളുടെ മകനായി1951 ഏപ്രിൽ 1ന് കോഴിക്കോട് ജില്ലയിലെ മടവൂരിൽ ആരാമ്പത്ത് ജനിച്ചു.ഇർഷാദുൽ മുസ്‌ലിമീൻ മദ്രസ, ആരാമ്പ്രം ഗവ. മാപ്പിള യു.പി സ്‌കൂൾ, എ.യു.പി സ്‌കൂൾ മടവൂർ, ഗവ. ഹൈസ്‌കൂൾ കൊടുവള്ളി എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഫറൂഖ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ഇപ്പോൾ കോഴിക്കോട് കനറാബാങ്കിൽ ജോലിചെയ്യുന്നു. വിവർത്തനമുൾപ്പടെ നിരവധി ഗ്രന്ഥങ്ങൾ എഴുതി. ആനുകാലികങ്ങളിൽ വിവിധവിഷയങ്ങളെ അധികരിച്ച് ലേഖനങ്ങളെഴുതുന്നു. തൻവീർ, ഷഹീദ്, പരമേശ്വരൻ എന്നീ തൂലിക നാമങ്ങളിൽ അദ്ദേഹം എഴുതാറുണ്ട്. 2009 ലെ ലോകസഭ തിരഞെടുപ്പിൽ സി.പി.ഐ അവരുടെ പ്രതിനിധി എന്ന നിലയിൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് കുഞ്ഞാമുവിനെ മൽസരിപ്പിക്കാൻ നടത്തിയ ശ്രമം അദ്ദേഹത്തെ മാധ്യമ-രാഷ്ട്രീയ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. എൻ.ഡി.എഫ് ബന്ധം ആരോപിക്കപ്പെട്ടതിനാൽ കുഞ്ഞാമുവിന്റെ സ്ഥാനാർഥിത്വം ഉണ്ടായില്ല. കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചു വരുന്ന പാഠഭേദം മാസികയുടെ പത്രാധിപസമിതി അംഗമാണ് കുഞ്ഞാമു. സാമുദായിക സംഘടനയായ എൻ.എസ്.എസിനെ കുറിച്ച് 2013 ജൂൺ രണ്ടിന് ചന്ദ്രിക ദിനപത്രം അതിന്റെ പ്രതിഛായ എന്ന പ്രതിവാര കോളത്തിൽ പ്രസിദ്ധീകരിച്ച 'പുതിയ പടനായർ' എന്ന തലക്കെട്ടിലുള്ള ഒരു ലേഖനം വലിയ ചർച്ചയാവുകയും മാധ്യമശ്രദ്ധനേടുകയും ചെയ്ത സന്ദർഭത്തിൽ ആ ലേഖനം എഴുതിയത് എ.പി കുഞ്ഞാമുവാണ് എന്ന് പത്രം വെളിപ്പെടുത്തുകയുണ്ടായി[1][2]. രചനകൾഷഹീദ് എന്ന തൂലികാ നാമത്തിൽ മണലും മധുരവും,നേർവഴി, ഒറ്റമൂലി എന്നീ ബാലസാഹിത്യ കൃതികൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. വിവർത്തനങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia