എ.ബി. ഡി വില്ലിയേഴ്സ്
എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് (ജനനം 17 ഫെബ്രുവരി 1984 ,പെട്രോഷ്യ) ദക്ഷിണാഫ്രിക്കക്കും, നോർത്തേൺ ടൈറ്റാൻസിനു വേണ്ടിയും കളിച്ചിരുന്ന ഒരു ക്രിക്കറ്റ് താരമാണ്. ലോകത്തിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇദ്ദേഹം. എ.ബി. എന്ന പേരിൽ കൂടുതലായറിയപ്പെടുന്ന എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിച്ചിരുന്നു. 2021 നവംബർ 18 ൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. ഗ്രയീം സ്മിത്തിനു ശേഷം ഇദ്ദേഹം ദക്ഷിണാഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.[1] 2015 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ജൊഹന്നാസ്ബർഗിൽ നടന്ന ഏകദിന മൽസരത്തിൽ 31 പന്തുകളിൽ സെഞ്ചുറി തികച്ച എ.ബി. ഡി വില്ലിയേഴ്‌സ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമയായി[2][3]. ന്യൂസിലൻഡിന്റെ കൊറേ ആൻഡേഴ്സന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഡി വില്ലിയേഴ്‌സ് തിരുത്തിക്കുറിച്ചത്. അവലംബംപുറത്തേക്കുള്ള കണ്ണികൾAbraham Benjamin de Villiers എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia