എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി
എബിസിഡി: അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി ചുരുക്കത്തിൽ എബിസിഡി എന്നത് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്. ഷിബു തമീൻസ് നിർമിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദുൽഖർ സൽമാനു പുറമേ പുതുമുഖങ്ങളായ ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടോവിനോ തോമസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അമേരിക്കയിൽ ജനിച്ചു വളർന്ന രണ്ടു യുവാക്കൾ അവരുടെ മാതൃനാടായ കേരളത്തിൽ എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥാ പശ്ചാത്തലം. അഭിനേതാക്കൾ
സംഗീതം
ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദർ ആണ്. സന്തോഷ് വർമ, റഫീക്ക് അഹമദ്, അന്ന കാതറീന തുടങ്ങിയവർ വരികൾ എഴുതി. ചിത്രത്തിലെ നായകനായ ദുൽഖർ സൽമാൻ "ജോണി മോനെ ജോണി" എന്ന ഗാനം ആലപിച്ചിരിക്കുന്നു. ഈ ഗാനം യുടുബിലെ കാഴ്ചകളുടെ എണ്ണത്തിൽ കൂടി പ്രസിദ്ധമായി. ഈ ചിത്രത്തിൽ 1960-ൽ പുറത്തിറങ്ങിയ നീലി സാലി എണ്ണ ചിത്രത്തിലെ നയാപൈസയില്ല കയ്യിലൊരു നയാപൈസയില്ല... എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ കരിന്തലകൂട്ടം എന്ന നാടോടി പാട്ട്സംഗത്തിന്റെ ചില ഗാനങ്ങളും ഉണ്ട്. |
Portal di Ensiklopedia Dunia