എ.സി. മൊയ്തീൻ
കേരളത്തിലെ സി.പി.ഐ.(എം) നേതാക്കളിലൊരാളും മുൻ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് എ.സി. മൊയ്തീൻ.[1] ജീവിതരേഖരാഷ്ട്രീയ ജീവിതംഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. യിലൂടെ പൊതുരംഗത്ത് പ്രവർത്തിച്ച് തുടങ്ങിയ മൊയ്തീൻ, സി.പി.ഐ.(എം) തെക്കുംകര ലോക്കൽ സെക്രട്ടറി, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി, കെ.എസ്.വൈ.എഫ് വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2004-ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ അന്നത്തെ കേരളാ വൈദ്യുതി മന്ത്രിയായിരുന്ന കെ.മുരളീധരനെ തോൽപ്പിച്ചതോടെ മൊയ്തീൻ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. 2011-ൽ സി.പി.ഐ.(എം) തൃശ്ശർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016-ൽ കുന്നംകുളം നിയമസഭാമണ്ഡലത്തിൽ നിന്ന് 7,734 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മൊയ്തീൻ തുടർന്ന് പിണറായി വിജയൻ മന്ത്രിസഭയിൽ സഹകരണം, ടൂറിസം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ഇ.പി. ജയരാജൻ രാജിവച്ചതിനെത്തുടർന്നുണ്ടായ മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹത്തിന് വ്യവസായം, കായികം എന്നീ വകുപ്പുകൾ ലഭിച്ചത്. സഹകരണം, ടൂറിസം എന്നീവകുപ്പകളുടെ മന്ത്രിയായി 25-5-2016 മുതൽ 21-11-2016 വരെ പ്രവർത്തിച്ചിരുന്നു.[2][3][4] അധികാരസ്ഥാനങ്ങൾ
തിരഞ്ഞെടുപ്പുകൾ
കുടുംബംചിയാമു, ഫാത്വിമ ബീവി എന്നിവരുടെ മകനായി തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് കല്ലമ്പാറയിൽ 1956 ഏപ്രിൽ 18ന് ജനിച്ചു. ഭാര്യ ഉസൈമ ബീവി. ഒരു മകൾ പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia