എ.സി.എൻ. നമ്പ്യാർ
സുഭാസ് ചന്ദ്രബോസിന്റെ സുഹൃത്തായിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പ്രവർത്തിച്ച ഒരു മലയാളി ആയിരുന്നു എ. സി. എൻ. നമ്പ്യാർ (അറത്തിൽ കണ്ടത്ത് നാരായണൻ നമ്പ്യാർ) (1896–1986).[1] തലശ്ശേരിയിൽ ജനിച്ച ഇദ്ദേഹം ജീവിതകാലം ഏതാണ്ട് മുഴുവനും സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് യൂറോപ്പിലായിരുന്നു ചെലവഴിച്ചിരുന്നത്.[2] യൂറോപ്പിൽയുദ്ധാനന്തരംശത്രുവിനോട് സഹകരിച്ചതിന് യുദ്ധാനന്തരം നമ്പ്യാർ ജയിലിലായി. സ്വിറ്റ്സർലാന്റിലേക്ക് രക്ഷപ്പെട്ട അദ്ദേഹത്തിന് ബ്രിട്ടീഷുകാരുടെ താൽപ്പര്യത്തിനുവിരുദ്ധമായി നെഹ്രുവിന്റെ ഇടക്കാല സർക്കാർ ഇന്ത്യൻ പാസ്പോർട്ട് നൽകി.[3] ബേർണിലെ ഇന്ത്യൻ സ്ഥാനപതിയായി അദ്ദേഹം നിയമിതനായി. തുടർന്ന് സ്കാൻഡിനേവിയയിലെ ഇന്ത്യൻ അംബാസഡറായി അദ്ദേഹത്തെ നിയമിച്ചു,[4] തുടർന്ന് 1951 -ൽ ജർമനിയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ ആയി നമ്പ്യാരെ നിയമിച്ചു.[3] 1958 -ൽ അദ്ദേഹത്തിന് പദ്മഭൂഷൻ നൽകുകയും ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസിന്റെ യൂറോപ്പിലെ ലേഖകനായിരുന്നു അവസാനകാലം അദ്ദേഹം.[4] വ്യക്തിജീവിതംവേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെയും അറത്തിൽ കണ്ടത്തിൽ കല്യാണി അമ്മയുടെയും നാലാമത്തെ മകനായി കണ്ണൂർ ജില്ലയിലെ തലശ്ശേരി പൊന്ന്യത്ത് 1896-ൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കതിരൂർ മിഷൻ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദിരാശി ലോ സ്കൂളിൽ ചേർന്നു[5]. അവിടെ വെച്ച് സരോജിനി നായിഡുവിന്റെ സഹോദരിയായിരുന്ന സുഹാസിനി ചതോപാദ്ധ്യായയുമായി പ്രണയത്തിലാവുകയും പിന്നീട് അവരെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് രണ്ടു പേരും ഇംഗ്ലണ്ടിലേക്ക് ചേക്കേറി[5]. പിന്നീട് അവർ വിവാഹമോചിതരായി. 1986 ജനുവരി 17-ന് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇദ്ദേഹം അന്തരിച്ചു[5]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia