എ കിങ് ഇൻ ന്യൂയോർക്ക്
ചാർളി ചാപ്ലിൻ സംവിധാനം ചെയ്ത് 1957-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ഹസ്യചലച്ചിത്രമാണ് എ കിങ് ഇൻ ന്യൂയോർക്ക് (മലയാളം പരിഭാഷ: ന്യൂയോർക്കിൽ ഒരു രാജാവ്) ചാപ്ലിൻ അവസാനമായി പ്രധാനവേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഇളയമകനായ മൈക്കിൾ ചാപ്ലിനുമുണ്ടായിരുന്നു. മക്കാർത്തിയിസത്തേയും അമേരിക്കയിൽ അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയനിലപാടുകളേയും ആക്ഷേപഹാസ്യരൂപേണ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. 1952-ൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടതിനാൽ യൂറോപ്പിൽ വെച്ചാണ് ചിത്രം നിർമ്മിച്ചത്. ഇക്കാരണങ്ങൾ കൊണ്ട്തന്നെ 1973 വരെ ചിത്രം അമേരിക്കയിൽ പ്രദർശിപ്പിച്ചിരുന്നില്ല. കഥാപാത്രങ്ങൾ
സ്വീകാര്യതചിത്രം യൂറോപ്പിൽ നന്നായി വിജയിച്ചു. എന്നിരുന്നാലും അമേരിക്കയിലെ വിതരണാഭാവം ലാഭത്തെ ബാധിച്ചു. ചലച്ചിത്രനിരൂപണവെബ്സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ 80% റേറ്റിങ്ങുണ്ട്.[1] ചാപ്ലിന്റെ സിനിമകളിൽ പ്രധാനപ്പെട്ട ഒന്നാണ് എ കിങ് ഇൻ ന്യൂയോർക്ക് എന്ന് ചാപ്ലിന്റെ ജീവചരിത്രകാരനായ ജെഫ്രി വാൻസിൻ 2003-ൽ എഴുതുകയുണ്ടായി. അദ്ദേഹമത് അവസാനിപ്പിച്ചത് ഇങ്ങനെയാണ്: "1950-കളിലെ രാഷ്ട്രീയനിലപാടുകളെയും സമൂഹത്തേയുമാണ് ചിത്രം ലക്ഷ്യം വെക്കുന്നതെങ്കിലും ചിത്രത്തിലെ ആക്ഷേപഹാസ്യം കാലഹരണപ്പെടാത്ത ഒന്നാണ്. അതിലെ കുറവുകളെ മാറ്റിനിർത്തിയാലും ഭ്രഷ്ട്ട് ചെയ്യപ്പെട്ടവന്റെ കണ്ണിലൂടെയുള്ള അമേരിക്കയെക്കുറിച്ചുള്ള ഒരു മികച്ച പഠനമാണ്". [2] അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia