എ പോർട്രയിറ്റ് ഓഫ് ദി ഡോറ്റർസ് ഓഫ് റാമോൺ സുബർകേസൗ![]() സ്വീഡിഷ് കലാകാരനായിരുന്ന ആൻഡേഴ്സ് സോൺ, 1892-ൽ വരച്ച ഒരു എണ്ണച്ചായാചിത്രമാണ് എ പോർട്രയിറ്റ് ഓഫ് ദി ഡോറ്റർസ് ഓഫ് റാമോൺ സുബർകേസൗ. [2] പശ്ചാത്തലം![]() 1888-ലെ വസന്തകാലത്ത് ആൻഡേഴ്‌സ് സോൺ ഭാര്യ എമ്മയ്‌ക്കൊപ്പം പാരീസ് നഗരത്തിലേക്ക് താമസം മാറ്റി. ഇക്കാലത്ത് ജോൺ സിങ്കർ സാർജന്റ്, ജിയോവന്നി ബോൾഡിനി, ജെയിംസ് മക്‌നീൽ വിസ്‌ലർ തുടങ്ങിയ കലാകാരന്മാരുമായുള്ള സമ്പർക്കത്തിലൂടെ, ഛായാചിത്രരചനയിൽ തന്റേതായ ഇടം നേടാൻ ആൻഡേഴ്‌സ് സോണിന് സാധിക്കുകയുണ്ടായി. ചിലി സ്വദേശിയായ ചിത്രകാരനും രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനുമായ റാമോൺ സുബർകേസൗ അദ്ദേഹത്തിന്റെ പെൺമക്കളായ ബിയാങ്ക, റൊസാരിയ എന്നിവരുടെ ചായാചിത്രം വരയ്ക്കാൻ സോണിനെ നിയോഗിച്ചിരുന്നു. സുബർകേസൗവിന്റെ ഭാര്യ മാഡം റാമോൺ സുബർകേസൗവിന്റെ ശ്രദ്ധേയമായ ചായാചിത്രവും ബോൾഡിനി സുബർകേസൗ കുടുംബത്തിന്റെ ചായാചിത്രങ്ങളും വരച്ച ജോൺ സിങ്കർ സാർജന്റ്, ഒരുപക്ഷേ സോണിന് സുബർകേസൗവിനെ പരിചയപ്പെടുത്തിയിരിക്കാം.[1] അവലംബം
|
Portal di Ensiklopedia Dunia