എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ
![]() 'എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ:വിത്ത് സ്ട്രക്ചർസ് ഓൺ പൊളിറ്റിക്കൽ ആൻഡ് മോറൽ സബ്ജക്ട്സ് (1792) 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് പ്രോട്ടോ- ഫെമിനിസ്റ്റ് ആയ മേരി വോൾസ്റ്റൊൺക്രാഫ്റ്റ് ഫെമിനിസ്റ്റ് ഫിലോസഫിയെക്കുറിച്ച് രചിച്ച ഗ്രന്ഥമാണ്. 18-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസപരവും രാഷ്ട്രീയപരവുമായ സിദ്ധാന്തകർ സ്ത്രീകൾക്ക് വിദ്യാഭ്യാസം ആവശ്യമുണ്ടെന്ന് വിശ്വസിക്കാത്ത ചിന്താഗതിയെ മേരി വോൾസ്റ്റൊൺക്രാഫ്റ്റ് ഈ ഗ്രന്ഥത്തിൽ കൂടി പ്രതികരിക്കുന്നു. ഭർത്താവിന് ഒരു നല്ല ഭാര്യയും, സഹചാരിയായിരിക്കുന്നതിനാലും കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിനായിരുന്നാലും അവൾ സ്ത്രീകൾക്ക് വിദ്യാഭ്യാസവും സമൂഹത്തിൽ സ്ഥാനവും ആവശ്യമുണ്ടെന്ന് വാദിക്കുകയും ദേശത്തിന് സ്ത്രീകളെ ആവശ്യമുണ്ടെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. സ്ത്രീകളെ സമൂഹത്തിന്റെ അലങ്കാരമായി മാത്രം കാണരുതെന്നും അവരെ വിവാഹത്തിന്റെ കച്ചവടചരക്കാക്കരുതെന്നും അവർക്ക് പുരുഷന്മാരോടൊപ്പം തന്നെ സമൂഹത്തിൽ സ്ഥാനം ആവശ്യമുണ്ടെന്നും അവരതർഹിക്കുന്നുണ്ടെന്നും ഉള്ള തന്റെ ആശയത്തോട് മേരി വോൾസ്റ്റൊൺക്രാഫ്റ്റ് ഉറച്ചുനില്ക്കുന്നു. വോൾസ്റ്റൊൺക്രാഫ്റ്റ് സ്ത്രീകൾക്കുവേണ്ടുന്ന അവകാശങ്ങളെപ്പറ്റി തുറന്നെഴുതിയത് ചാൾസ് മൗറൈസ് ദെ ടാല്ലിറൻഡ്-പെറിഗോർഡ്സ് വായിക്കുകയും സ്ത്രീകൾക്ക് വീട്ടിലെ വിദ്യാഭ്യാസം മാത്രം മതിയെന്ന് ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ പ്രത്യേക സംഭവത്തിന്റെ തുടർച്ചയായുള്ള വിവരണത്തിന്റെ ഭാഗമായി സ്ത്രീകൾ ലൈംഗികാഗ്രഹാഭിലാഷങ്ങൾക്ക് വഴങ്ങികൊടുക്കാതെ പുരുഷന്മാർ സ്ത്രീകളെ ലൈംഗിതയ്ക്കുവേണ്ടി മാത്രം കാണുന്നതിന് അവരെ കുറ്റം ചുമത്താനുമായി സ്ത്രീകൾക്ക് വോൾസ്റ്റൊൺക്രാഫ്റ്റ് പ്രോത്സാഹനം നല്കി. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി പെട്ടെന്നുള്ള പ്രതികരണം ഉണ്ടാക്കിയ സംഭവവികാസങ്ങൾ അവർ എഴുതുകയുണ്ടായി. ഈ സംഭവവികാസങ്ങളെ തുടർന്ന് കൂടുതൽ ചിന്താഗതികളുമായി രണ്ടാംഭാഗം എഴുതിതുടങ്ങി പൂർത്തിയാക്കും മുമ്പെ വോൾസ്റ്റൊൺക്രാഫ്റ്റിന്റെ അന്ത്യം സംഭവിക്കുകയും ചെയ്തു. ![]() 1792-ൽ എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ എന്ന ഗ്രന്ഥത്തിന്റെ ആദ്യ എഡിഷൻ പ്രസിദ്ധീകരിക്കുമ്പോൾ നല്ല സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഒരുപക്ഷെ വോൾസ്റ്റൊൺക്രാഫ്റ്റിന്റെ നൂറ്റാണ്ടിലെ സൃഷ്ടിപരമായി ഏറ്റവും ചിന്തിക്കാൻ കഴിവുള്ള ഒരു പുസ്തകമാണ് ഇതെന്ന് ഒരു ജീവചരിത്രകാരൻ വിലയിരുത്തുകയുണ്ടായി. മെമ്മൊറീസ് ഓഫ് ദ ഓതർ ഓഫ് എ വിൻഡികേഷൻ ഓഫ് ദ റൈറ്റ്സ് ഓഫ് വുമൺ എന്ന 1798-ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലൂടെ വില്യം ഗോഡ് വിൻ തന്റെ ഭാര്യയായ വോൾസ്റ്റൊൺക്രാഫ്റ്റിന്റെ ജീവചരിത്രത്തെക്കുറിച്ച് വിവരിക്കുന്നു. [1] ചരിത്രപരമായ സന്ദർഭംഫ്രഞ്ചു വിപ്ലവം ബ്രിട്ടനിലുണ്ടാക്കിയ ഒച്ചപ്പാടുകളും വാദപ്രതിവാദങ്ങളും വഴി താറുമാറായ പശ്ചാത്തലത്തിനെതിരായാണ് എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ എന്ന ഗ്രന്ഥം വോൾസ്റ്റൊൺക്രാഫ്റ്റ് എഴുതുന്നത്. എഡ്മണ്ട് ബർക് 1790-ൽ പ്രസിദ്ധീകരിച്ച റിഫ്ലക്ഷൻസ് ഓൺ ദ റെവെല്യൂഷൻ ഇൻ ഫ്രാൻസ് എന്ന ഗ്രന്ഥത്തിനുള്ള മറുപടിയുമായി 1790-ൽ എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് മെൻ എന്ന ഗ്രന്ഥവുമായി ആദ്യമായി വോൾസ്റ്റൊൺക്രാഫ്റ്റ് ഈ കോലാഹലത്തിലേയ്ക്ക് പ്രവേശിക്കുന്നു. [2]ബർക്ന്റെ റിഫ്ലക്ഷനിൽ അദ്ദേഹം ഫ്രഞ്ചു വിപ്ലവത്തിന്റെ ആദ്യഘട്ടത്തെ സ്വാഗതം ചെയ്തിരുന്ന ബ്രിട്ടീഷ് ചിന്തകരുടെയും എഴുത്തുകാരുടെയും കാഴ്ചപ്പാടുകളെ വിമർശിച്ചിരുന്നു. ഫ്രഞ്ചു വിപ്ലവം1688-ലെ ബ്രിട്ടന്റെ മഹത്തായ വിപ്ലവവുമായി സാമ്യമുള്ളതായി അവർ കാണുന്നു. ഇത് രാജവാഴ്ചയുടെ ശക്തിയെ നിയന്ത്രിക്കുന്നു. 1642 മുതൽ 1651വരെ നടന്ന ഇംഗ്ലീഷ് സിവിൽ വാറുമായി ചരിത്രസാദൃശ്യമുണ്ടെന്ന് എഡ്മണ്ട് ബർക് വാദിക്കുന്നു. ഇതിൽ1649-ൽ ചാൾസ് I വധിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഫ്രഞ്ചു വിപ്ലവം ന്യായമായ ഒരു ഗവൺമെന്റിനെതിരെയുള്ള ശക്തമായ പ്രഹരമാണ്. പൗരന്മാർ തങ്ങളുടെ ഗവൺമെന്റിനെതിരെ പ്രക്ഷോഭം കൂട്ടുന്നത് ശരിയായ അവകാശമല്ലെന്ന് റിഫ്ലക്ഷനിലൂടെ അദ്ദേഹം വാദിക്കുന്നു. സാമൂഹികവും രാഷ്ടീയവുമായ ഒരു പരസ്പരധാരണയുടെ അനന്തരഫലമായിരിക്കും സംസ്കാരമെന്നും ഒരു രാഷ്ട്രത്തിന്റെ എഴുതപ്പെടാത്ത ചരിത്രത്തെ തുടർച്ചയായി വെല്ലുവിളിക്കാനുള്ളതല്ലെന്നും ഇതിന്റെ പരിണതഫലമായിരിക്കും രാജവാഴ്ചയെന്ന് ബർക് വാദിക്കുന്നു. ബർക്ന്റെ റിഫ്ലക്ഷൻസ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ആറുമാസങ്ങൾക്കു ശേഷം വോൾസ്റ്റൊൺക്രാഫ്റ്റ് റൈറ്റ് ഓഫ് മെൻ പ്രസിദ്ധീകരിച്ചു. ബർക്ന്റെ റിഫ്ലക്ഷൻസ് ഒരു രാഷ്ട്രത്തിന്റെ എഴുതപ്പെടാത്ത ചരിത്രമായി കാണാൻ കഴിയില്ലെന്നും വോൾസ്റ്റൊൺക്രാഫ്റ്റ് ഇതിൽ വാദിക്കുന്നു. [3] ഇതും കാണുകഗ്രന്ഥസൂചികമോഡേൺ റീപ്രിന്റ്സ്
കണ്ടംപററി റിവ്യൂസ്
സെക്കണ്ടറി സോഴ്സെസ്
അവലംബംപുറത്തേയ്ക്കുള്ള കണ്ണികൾ![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ A Vindication of the Rights of Woman എന്ന താളിലുണ്ട്.
|
Portal di Ensiklopedia Dunia