എം. ചിന്നസ്വാമി സ്റ്റേഡിയം
ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന എം. ചിന്നസ്വാമി സ്റ്റേഡിയം (കന്നഡ: ಚಿನ್ನಸ್ವಾಮಿ ಕ್ರೀಡಾಂಗಣ, Chinnasvāmi Krīḍāngaṇa) ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്. കബ്ബൺ പാർക്കിനും, എം.ജി. റോഡിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എസ്.എ.) സ്റ്റേഡിയം എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് കെ.സി.എസ്.എയുടെയും ബി.സി.സി.ഐ.യുടെയും പ്രസിഡണ്ടായിരുന്ന എം.ചിന്നസ്വാമിയുടെ സ്മരണാർത്ഥം പേരു എം.ചിന്നസ്വാമി സ്റ്റേഡിയം എന്നാക്കി മാറ്റുകയായിരുന്നു. 55,000 കാണികളെ ഉൾക്കൊള്ളാവുന്ന ഈ സ്റ്റേഡിയത്തിൽ നിരവധി അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, ദേശീയ ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടുണ്ട്. കർണാടക ക്രിക്കറ്റ് ടീമിന്റെയും, റോയൽ ചാലഞ്ചേഴ്‌സ്, ബാംഗ്ലൂരിന്റെയും ഹോം ഗ്രൗണ്ട് കൂടിയാണ് ഈ സ്റ്റേഡിയം. അവലംബം
M. Chinnaswamy Stadium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. }} |
Portal di Ensiklopedia Dunia