എം. മൊയ്തീൻ കുട്ടി
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി എന്ന എം. മൊയ്തീൻ കുട്ടി ഹാജി (ജീവിതകാലം:ജൂൺ 1929 - 06 സെപ്റ്റംബർ 1983)[1]. താനൂർ നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരള നിയമസഭയിലേക്കും മങ്കട നിയമസഭാമണ്ഡലത്തിൽ നിന്നും നാലാം നിയമസഭയിലേക്കും മുസ്ലീം ലീഗിനെ പ്രതിനീധീകരിച്ച് ഇദ്ദേഹം അംഗമായിട്ടുണ്ട്. 1929 ജൂൺ 15ന് ജനിച്ചു, സി.എച്ച്. ഫാത്തിമ ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് നാല് ആണ്മക്കളും മൂന്ന് പെണ്മക്കളുമാണുണ്ടായിരുന്നത്. ജീവിത രേഖമദ്രാസ് ലോ കോളേജിൽ 1952-ൽ പഠിക്കുന്ന കാലത്ത് രൂപീകൃതമായ മുസ്ലിം സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് അദ്ദേഹം പൊതുപ്രവർത്തനത്തിലേക്ക് കടന്നു വരുന്നത്[2]. മുസ്ലീം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി, മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചരിത്രം
അവലംബം
|
Portal di Ensiklopedia Dunia