എം. ലെനിൻ തങ്കപ്പ
തമിഴ് എഴുത്തുകാരനും ഭാഷാപണ്ഡിതനുമായിരുന്നു എം. ലെനിൻ തങ്കപ്പ. സംഘകാല കവിതകളുടെ വിവർത്തനത്തിനും എ.ആർ. വെങ്കിടാചലപതിയുടെ ‘ലൗ സ്റ്റാൻഡ്‌സ് എലോൺ’ എന്ന കൃതിയുടെ വിവർത്തനത്തിനും രണ്ടുതവണ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1] ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി അമ്പതോളം കൃതികൾ രചിച്ചു. ജീവിതരേഖതിരുനെൽവേലി കുറുംബലപ്പേരിയിൽ 1934-ൽ ജനിച്ച ലെനിൻ തങ്കപ്പ തമിഴിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതിയിരുന്നു. തമിഴ്‌സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം പുതുച്ചേരിയിലെത്തന്നെ ടാഗോർ ആർട്സ് കോളേജ് ഉൾപ്പെടെ കോളേജുകളിൽ തമിഴ് അധ്യാപകനായി. 1994-ലാണ് വിരമിച്ചത്.സംഘകാല കവിതകൾ കൂടാതെ രാമലിംഗ സ്വാമികൾ, സുബ്രഹ്മണ്യ ഭാരതി, ഭാരതിദാസൻ എന്നിവരുടെ കവിതകളും അദ്ദേഹം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തി. തേൻമൊഴി സാഹിത്യ മാസികയുടെ സ്ഥാപക പത്രാധിപരാണ്. പുതുച്ചേരിയിലെ സ്‌കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 2018 മേയ് 31ന് പുതുച്ചേരിയിൽ അന്തരിച്ചു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia