എം.എം. തോമസ് (നിയമസഭാംഗം)
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനും മുൻ നിയമസഭാംഗവുമായിരുന്നു എം.എം. തോമസ്.[1] കരിമണ്ണൂർ നിയമസഭാമണ്ഡലത്തിൽ നിന്നും കെ.ടി.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1929-ൽ ജനിച്ച ഇദ്ദേഹത്തിന് രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളുമാണുണ്ടായിരുന്നത്. നിയമ വിദ്യാർത്ഥിയായി ബെൽഗാമിൽ കഴിയുമ്പോഴാണ് ഗോവ വിമോചന സമരത്തിൽ പങ്കെടുത്തുകൊണ്ട് ഇദ്ദേഹം പൊതു രംഗത്തേക്ക് കടന്നു വന്നത്. ആദ്യം മൈസൂരിലും പിന്നീട് മദ്രാസ് ഹൈക്കോടതികളിലും അഭിഭാഷകവൃത്തി നോക്കിയിരുന്ന അദ്ദേഹം 1959ലാണ് സുപ്രീം കോടതിയിൽ എൻറോൾ ചെയ്യുന്നത്. 1960 മുതൽ കേരള ഹൈക്കോടതയിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 1965ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടിയന്തിരാവസ്ഥയുടെ നാളുകളിൽ ഇദ്ദേഹത്തെ 'മിസ്' തടവുകാരനായി വിയ്യൂർ ജയിലിൽ അടച്ചിരുന്നു[2]. എറണാകുളം ബാർ അസോസിയേഷൻ സെക്രട്ടറി, ജനതാദളിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചരിത്രം
*1970-ൽ 3646 വോട്ടുകൾ നേടി നാലാം സ്ഥാനത്ത് വന്നു അവലംബം
|
Portal di Ensiklopedia Dunia