എം.എച്ച്. ശാസ്ത്രികൾ
കേരളത്തിലെ പ്രശസ്ത സംസ്കൃതപണ്ഡിതനും തിരുവനന്തപുരം സംസ്കൃതകോളേജ് മുൻ അദ്ധ്യാപകനും ആയിരുന്നു എം എച്ച് ശാസ്ത്രികൾ എന്നറിയപ്പെടുന്ന മഹാദേവ ഹരിഹര ശാസ്ത്രികൾ(ജനനം : 18 ജനുവരി 1911). കേരളത്തിൽ ഇന്നുജീവിച്ചിരിക്കുന്ന മിക്ക സംസ്കൃതപണ്ഡിതന്മാർക്കും ഗുരുവായ ഇദ്ദേഹത്തിന് സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1] ജീവിതരേഖകിളിമാനൂർ കൊട്ടാരത്തിനടുത്തുള്ള കോട്ടക്കുഴി മേലേമഠത്തിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകനായി 1911 ജനുവരി 18 ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം രാജകീയ മഹാപാഠശാലയിൽ നിന്നും 1926 ൽ ശാസ്ത്രി പരീക്ഷ ഡിസ്റ്റിങ്ഷനോടെ ജയിച്ചു. 1931 ൽ മഹോപാദ്ധ്യായ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. 1936 ൽ അധ്യാപക വൃത്തി ആരംഭിച്ചു. 1945 മുതൽ 56 വരെ സംസ്കൃത കോളേജ് അധ്യാപകനായിരുന്നു. വിരമിച്ചതിനുശേഷം ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ മുഖ്യാചാര്യനായും കൊല്ലം ഇടക്കാട് ശ്രീശങ്കര സംസ്കൃത വിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ചിരുന്നു.[2] കളർകോട് പടിഞ്ഞാറേ മഠത്തിൽ കെ നാരായണ അയ്യരുടെയും ഭാഗീരഥിയമ്മയുടെയും പുത്രിയായ തങ്കമ്മാളാണ് ഭാര്യ.[2] ദമ്പതികൾക്ക് രണ്ട് പെൺമക്കളും ഒരു മകനും ഉണ്ട്.[2] കൃതികൾ
പുരസ്കാരങ്ങളും അംഗീകാരങ്ങളും
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia