എം.ഐ. അബ്ദുൽ അസീസ്
എം.ഐ. അബ്ദുൽ അസീസ്. ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന അമീർ.[3] [4] [5] 2015-19 കാലയളവിലേക്കാണ് സംസ്ഥാന അധ്യക്ഷനായി ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്താ സാമൂഹിക വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമാണ് എം.ഐ. അബ്ദുൽ അസീസ്. ജീവിത രേഖ1961 ഓഗസ്റ്റ് 17 ന് മലപ്പുറം എടക്കര നാരോക്കാവിൽ ജനനം. പിതാവ്: ഇബ്രാഹിം. മാതാവ്: ഖജീദ. സാമൂഹിക പ്രവർത്തകൻ, സംഘാടകൻ, നേതാവ്, പണ്ഡിതൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരൂർക്കാട് ഇലാഹിയ കോളജിൽ നിന്ന് അഫ്ദലുൽ ഉലമ പഠനം പൂർത്തിയാക്കി. ജമാഅത്തെ ഇസ്ലാമി ജില്ലാ നാസിം, മേഖലാ നാസിം, സംസ്ഥാന ഉപാധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1990 ൽ ജമാഅത്തെ ഇസ്ലാമിയിൽ അംഗമായി.[6] 1994 മുതൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗമാണ്. എസ്.ഐ.ഒ വിലൂടെയാണ് സംഘടനാ പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്[അവലംബം ആവശ്യമാണ്]. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായിരുന്നു. അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം(ഇസ്ലാമിക് യൂണിവേഴ്സിറ്റി) ഉന്നതാധികാര സമിതി പ്രസിഡന്റ്, മജ്ലിസുത്തഅ്ലീമുൽ ഇസ്ലാമി ചെയർമാൻ, ശാന്തപുരം മഹല്ല് ഖാദി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. പുറംകണ്ണികൾഅവലംബം
![]() |
Portal di Ensiklopedia Dunia