എം.കെ. ത്യാഗരാജഭാഗവതർ
മായാവാരം കൃഷ്ണമൂർത്തി ത്യാഗരാജഭാഗവതർ തമിഴ് ചലച്ചിത്ര അഭിനേതാവും,നിർമ്മാതാവും ,കർണ്ണാടകസംഗീതഞ്ജനും ആയിരുന്നു.(1 മാർച്ച്1901 – 1 നവം: 1959)പഴയ തഞ്ചാവൂർ ജില്ലയിലെ മയിലാടും തുറൈ എന്ന പട്ടണത്തിലാണ് ജനിച്ചത്.[1] 1920 കളുടെ തുടക്കത്തിൽ നാടകസംഘത്തിൽ ഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം .1934 ൽ പാവലക്കോടി എന്ന സിനിമയിലൂടെ ഈ രംഗത്ത് അരങ്ങേറ്റവും കുറിച്ചു. ഈ ചിത്രം വലിയ സാമ്പത്തികവിജയം നേടുകയുണ്ടായി.1934 മുതൽ 1959 വരെ 14 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.ഇതിൽ ആറെണ്ണം ബോക്സോഫീസ് വിജയം നേടി. ഭാഗവതരുടെ 1944 ൽ ഇറങ്ങിയ ഹരിദാസ് മദ്രാസ്സിലെ ബ്രോഡ് വെ തിയേറ്ററിൽ 3 വർഷം തുടർച്ചയായി പ്രദർശിപ്പിച്ചു. ലക്ഷ്മികാന്തൻ വധക്കേസുമായി ബന്ധപ്പെട്ട് ത്യാഗരാജഭാഗവതർ 1944 ൽ അറസ്റ്റു ചെയ്യപ്പെട്ടു. 1947 ൽ കേസിന്റെ പുനർവിചാരണയിൽ നിരപരാധിയെന്നു കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ കലാരംഗത്തെ ഭാവി ഇരുളുകയാണുണ്ടായത്.1959 ൽ നവംബർ 1 നു കലശലായ പ്രമേഹത്തെത്തുടർന്നു ത്യാഗരാജഭാഗവതർ അന്തരിച്ചു. ചലച്ചിത്രങ്ങളും കഥാപാത്രങ്ങളും
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia