എം.കെ. സ്റ്റാലിൻ
തമിഴ്നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റുമാണ് എം.കെ. സ്റ്റാലിൻ എന്ന മുത്തുവേൽ കരുണാനിധി സ്റ്റാലിൻ. ,പലപ്പോഴും അദ്ദേഹത്തിന്റെ ഇനീഷ്യലുകൾ എംകെഎസ് തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയാണിദ്ദേഹം. 1996 മുതൽ 2002 വരെ ചെന്നൈ നഗരസഭയുടെ 37-ാമത് മേയറായും 2009 മുതൽ 2011 വരെ തമിഴ്നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. [1][2] തമിഴ്നാടിന്റെ മൂന്നാമത് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റുമായിരുന്ന എം. കരുണാനിധിയുടെയും ദയാലു അമ്മാളിന്റെയും മകനാണ് സ്റ്റാലിൻ. മദ്രാസ് സർവകലാശാലയ്ക്കു കീഴിലുള്ള ദ ന്യൂ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി. [3] 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം രൂപീകരിച്ച മന്ത്രിസഭയിൽ തദ്ദശസ്വയംഭരണ വകുപ്പിന്റെയും ഗ്രാമീണ വികസനവകുപ്പിന്റെയും മന്ത്രിയായിരുന്നു. 2009 മേയ് 29-ന് തമിഴ്നാട് ഗവർണർ സുർജിത് സിങ് ബർണാല, സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്തു. [4] 2013 ജനുവരി 3-ന് സ്റ്റാലിനായിരിക്കും തന്റെ പിൻഗാമിയെന്ന് കരുണാനിധി പ്രഖ്യാപിക്കുകയുണ്ടായി. [5] 2017 ജനുവരി 4-ന് സ്റ്റാലിൻ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു. രാഷ്ട്രീയ ജീവിതം1953 മാർച്ച് 1-ന് മദ്രാസിൽ (ഇപ്പോഴത്തെ ചെന്നൈ) ജനിച്ചു. അദ്ദേഹം ജനിച്ച് അഞ്ചാം ദിവസം അന്തരിച്ച റഷ്യൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ പേരാണ് നൽകിയത്. [6] 14 വയസ്സ് പ്രായമുള്ളപ്പോൾ, 1967-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തിലേക്ക് പ്രവേശിച്ചു. [7] 1973-ൽ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ജനറൽ കമ്മിറ്റിയിലേക്ക് സ്റ്റാലിൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്റ്റ് പ്രകാരം ജയിലിലടയ്ക്കപ്പെട്ടു. [8] 1989 മുതൽ 4 പ്രാവശ്യം സ്റ്റാലിൻ തമിഴ്നാട് നിയമസഭയിലേക്ക് ചെന്നൈയിലെ തൗസന്റ് ലൈറ്റ്സ് നിയോജകമണ്ഡലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996-ൽ ചെന്നൈ നഗരത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മേയറായി സ്റ്റാലിൻ ചുമതലയേൽക്കുകയുണ്ടായി. [9] 2001-ൽ വീണ്ടും മേയറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും[10] അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത, ഒരു സർക്കാരിൽ ഒരു വ്യക്തിയ്ക്ക് ഒരേ സമയം രണ്ട് പദവികൾ വഹിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തമിഴ്നാട് മുനിസിപ്പൽ നിയമം, 2002 പാസാക്കുകയുണ്ടായി. ഈ സമയം എം.എൽ.എ.യായി സ്റ്റാലിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സ്റ്റാലിൻ, ചെന്നൈ മേയർ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. [11] എന്നാൽ മദ്രാസ് ഹൈക്കോടതി ഈ നിയമം മരവിപ്പിക്കുകയുണ്ടായി. പക്ഷേ സ്റ്റാലിൻ സുപ്രീം കോടതിയിൽ അപ്പീൽ ചെയ്യുകയുണ്ടായില്ല. [12] പല പ്രാവശ്യങ്ങളായി സ്റ്റാലിൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമായി 1975-ൽ മിസ നിയമത്തിന്റെ കീഴിൽ അറസ്റ്റിലായി. ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ 2001 ജൂൺ 30-ന് എം. കരുണാനിധി, സ്റ്റാലിൻ, അന്ന് കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന മുരസൊലി മാരൻ എന്നിവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. വെള്ളിയാഴ്ച രാത്രിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ശനിയാഴ്ച പുലർച്ചെ തന്നെ അറസ്റ്റ് നടന്നത് കരുണാനിധിയ്ക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണെന്ന് പ്രചരിച്ചിരുന്നു. [13][14] 2001 അറസ്റ്റ് ചെയ്തുവെങ്കിലും, ഈ കേസിന്റെ ചാർജ്ജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചത് 4 വർഷങ്ങൾക്കു ശേഷം, 2005-ലാണ്. [15] 2016-ൽ ജയലളിതയുടെ മരണത്തിന് കാരണം വി.കെ. ശശികലയാണെന്ന് സ്റ്റാലിൻ ആരോപിച്ചിരുന്നു. ജയലളിതയുടെ മരണം പുനപരിശോധിച്ചാൽ, ശശികല ജയിലിലായിരിക്കുമെന്ന് സ്റ്റാലിൻ പറയുകയുണ്ടായി. [16] 2021-ൽ നടന്ന പതിനാറാം തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കൊളത്തൂരില് നിന്ന് മത്സരിച്ച് ജയിച്ചു. നിയമസഭയിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെദ്രാവിഡ മുന്നേറ്റ കഴകത്തിന് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് 2021 മെയ് 7 ന് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. [17][18]
മത്സരിച്ച തിരഞ്ഞെടുപ്പുകൾഇതും കാണുകചലച്ചിത്രങ്ങൾഅഭിനേതാവ്
നിർമ്മാതാവ്
അവലംബം
പുറം കണ്ണികൾM. K. Stalin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia