എം.ജെ. സ്ക്ലീഡൻ
കോശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എം.ജെ. ഷ്ളീഡൻ. ഇദ്ദേഹം Contributions to Phytogenesis എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം സ്വാഗതം ചെയ്യുന്നതിലും സ്വീകരിക്കുന്നതിലും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. സസ്യകോശത്തെ മുൻനിർത്തിയുള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രാധാന്യമേറിയതാണ്. [1] സസ്യകോശങ്ങളുടെ യഥാർഥത്തിലുള്ള വിശദീകരണം നടത്തിയത് എം. ജെ. ഷ്ളീഡനായിരുന്നു. സസ്യശരീരം കോശനിർമ്മിതമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചതും ഷ്ളീഡനാണ്. ജീവിതരേഖ1804 ഏപ്രിൽ 5നു ജർമ്മനിയിലെ ഹാംബർഗിലായിരുന്നു ജനനം. ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ 1824-1827 ൽ നിയമപഠനം നടത്തി പ്രാക്ടീസ് ചെയ്തെങ്കിലും 1832 ൽ ഗോട്ടിങ്ഗൻ യൂണിവേഴ്സിറ്റിയിൽ പ്രകൃതിശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. ബർലിനിലെ ജൊഹാനസ് മുള്ളർ ലബോറട്ടറിയിൽ തിയോഡോർ ഷ്വാനിനോടൊപ്പം പ്രവർത്തിച്ചു. 1839 ൽ യൂണിവേഴ്സിറ്റി ഓഫ് ജെനായിൽ നിന്ന് ഡോക്ടറൽ ബിരുദം നേടി. 1842 ൽ പ്രിൻസിപ്പിൾസ് ഓഫ് സയന്റിഫിക് ബോട്ടണി അഥവാ ബോട്ടണി ആസ് ആൻ ഇൻഡക്ടീവ് സയൻസ് എന്ന പുസ്തകം രചിച്ചു.[2] 23 ജൂൺ 1881 ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ആം മെയിനിൽ അദ്ദേഹം അന്തരിച്ചു. അവലംബംപുറം കണ്ണികൾ
Matthias Jacob Schleiden എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia