എം.വി. സിറിയസ് സ്റ്റാർ
ഐക്യ അറബ് എമിറേറ്റുകൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെലാ ഇന്റർനാഷണൽ മറൈൻ എന്ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കർ കപ്പൽ ആണ് എം.വി. സിറിയസ് സ്റ്റാർ. മൊത്തം നീളം 1,090 അടിയും (330 മീറ്റർ) 2 ദശലക്ഷം വീപ്പ (320,000 ക്യുബിക്.മീ) എണ്ണ സംഭരണശേഷിയുമുണ്ട് ഇതിന്, വളരെ വലിയ എണ്ണ വാഹക ടാങ്കർ (Very Large Crude Carrier or VLCC) വിഭാഗത്തിൽപ്പെട്ടതാണ് ഈ കപ്പൽ. സൗദി അറേബ്യൻ ഒയിൽ കമ്പനിയായ ആറാംകൊയുടെ (Aramco) അനുബന്ധ കമ്പനിയാണ് വെലാ ഇന്റർനാഷണൽ മറൈൻ. വെലായുടെ 24 എണ്ണ ടാങ്കറുകളിലൊന്നാണിത് അവയിൽ 19 എണ്ണവും വളരെ വലിയ എണ്ണ വാഹക ടാങ്കറുകളാണ്. ലൈബീരിയയിൽ റജിസ്റ്റർ ചെയ്യപ്പെട്ടതാണ് ഈ കപ്പൽ, മൊൺറോവിയയാണ് സ്വതുറമുഖം[1] . ദക്ഷിണ കൊറിയൻ കമ്പനിയായ ദെയ്‌വൂ ഷിപ്പ്‌ബിൽഡിങ്ങ് ആൻഡ് മറൈൻ എൻജിനീയറിങ്ങ് ആണ് ഈ കപ്പൽ നിർമ്മിച്ചിരിക്കുന്നത്. 2007 ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ച ഇത് 2008 മാർച്ച് അവസാനത്തോടെ പണിപൂർത്തിയായി ഹുദാ എം. ഗോസൻ ഉദ്ഘാടനം നിർവ്വഹിച്ചു പ്രവർത്തനം തുടങ്ങി[2][1]. വെലായുടെ ചരിത്രത്തിൽ ഒരു സൗദി വനിത ഉദ്ഘാടനം നിർവ്വഹിച്ച ആദ്യ സംരഭമായിരുന്നു ഇത്[3]. 2008 നവംബർ 15 ൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തതോടെ ഈ കപ്പൽ ലോക ശ്രദ്ധയാകഷിച്ചു, ചരിത്രത്തിൽ കടൽ കൊള്ളക്കാർ തട്ടിയെടുത്ത ഏറ്റവും വലിയ കപ്പൽ ഇതായിമാറി.[4][5] സൗദി അറേബ്യയിൽ നിന്ന് ഗുഡ് ഹോപ് മുനമ്പ് വഴി അമേരിക്കൻ ഐക്യനാടുകളിലേക്ക് എണ്ണയുമായി പോകുന്ന വഴിയിലാണ് ഇത് റാഞ്ചപ്പെട്ടത്. റാഞ്ചൽ നടന്ന സമയത്ത് ഇത് കെനിയൻ തീരത്തുനിന്ന് ഏകദേശം 450 നോട്ടിക്കൽ മൈൽ (520 മൈൽ; 830 കി.മീ) അകലെയായിരുന്നു, 25 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു കപ്പലിന്റെ വില ഏകദേശം 150 ദശലക്ഷം ഡോളറും അതിലെ ചർക്കിന്റെ മതിപ്പ് വില 100 ദശലക്ഷം ഡോളറും വരും. 2009 ജനുവരി 9 ന് കപ്പൽ മോചിപ്പിക്കപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia