എം.സി. ജോസഫൈൻ
സംസ്ഥാന വനിത കമ്മീഷൻ്റെ മുൻ അധ്യക്ഷയും എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന മാർക്സിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ജി.സി.ഡി.എയുടെ മുൻ ചെയർപേഴ്സണുമായ ഇടതുപക്ഷ പ്രവർത്തകയായിരുന്നു എം.സി.ജോസഫൈൻ (1948-2022) [1][2] ജീവിതരേഖഎറണാകുളം ജില്ലയിലെ വൈപ്പിൻ താലൂക്കിലെ മുരിക്കുംപാടം എന്ന കായലോര ഗ്രാമത്തിൽ മാപ്പിളശേരി ചവരോയുടേയും മഗ്ദലനേയുടെയും മകളായി 1948 ഓഗസ്റ്റ് 3ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മഹാരാജാസ് കോളേജിൽ പഠിക്കവെയാണ് രാഷ്ട്രീയപ്രവേശനം. വിദ്യാർത്ഥി-യുവജന-മഹിള പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈൻ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡൻറ്, വനിത വികസന കോർപ്പറേഷൻ അധ്യക്ഷ, അങ്കമാലി നഗരസഭ കൗൺസിലർ, ജി.സി.ഡി.എയുടെ ചെയർപേഴ്സൺ എന്നീ നിലകളിലും പ്രവർത്തിച്ചു. 1978-ൽ മാർക്സിസ്റ്റ് പാർട്ടി അംഗമായ ജോസഫൈൻ 1984 മുതൽ സി.പി.എമ്മിൻ്റെ എറണാകുളം ജില്ലാക്കമ്മറ്റി അംഗമായി. 1987 മുതൽ സി.പി.എം സംസ്ഥാന കമ്മറ്റിയിലും 2002 മുതൽ കേന്ദ്രക്കമ്മറ്റിയിലും അംഗമായിരുന്നു. 1987-ൽ അങ്കമാലിയിൽ നിന്നും 2006-ൽ മട്ടാഞ്ചേരിയിൽ നിന്നും 2011-ൽ കൊച്ചിയിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്വകാര്യ ജീവിതം
മരണം കണ്ണൂരിൽ നടന്ന സി.പി.എമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കവെ 2022 ഏപ്രിൽ 10ന് അന്തരിച്ചു.[3][4][5][6] [7][8][9][10] [11] [12] തിരഞ്ഞെടുപ്പുകൾ
അവലംബം
M. C. Josephine എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia