എം.സി. നമ്പൂതിരിപ്പാട്![]() കേരളത്തിലെ ശാസ്ത്രസാഹിത്യരചയിതാക്കളുടെ ആദ്യതലമുറയിൽപെട്ട പ്രമുഖനാണു് എം. സി. നമ്പൂതിരിപ്പാട് (ജനനം:1919 ഫെബ്രുവരി 2 മരണം:2012 നവംബർ 26). കേരളത്തിലെ ആദ്യത്തെ ശാസ്ത്രസാഹിത്യസംഘടനയായ കേരള ശാസ്ത്രസാഹിത്യ സമിതിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പിൽക്കാലത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചു. 93-ആം വയസ്സിൽ അന്തരിച്ചു.[1] തൻറെ 92-ആമത്തെ വയസ്സിലാണു് "ശാസ്ത്രത്തിന്റെ സാമൂഹ്യധർമ്മങ്ങൾ” എന്ന കൃതി അദ്ദേഹം വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത് . ജോൺ ഡെസ്മോണ്ട് ബെർണാൽ രചിച്ച സോഷ്യൽ ഫങ്ഷൻസ് ഓഫ് സയൻസ് എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ നേരിട്ടുള്ള വിവർത്തനമാണു് പരിഷത്ത് പ്രസിദ്ധീകരിച്ച ഈ കൃതി.[2] ജീവചരിത്രംമൂത്തിരിങ്ങോട്ട് ചിത്രഭാനു നമ്പൂതിരിപ്പാട് എന്ന പൂർണ്ണനാമമുള്ള എം.സി. നമ്പൂതിരിപ്പാട് 1919 ഫെബ്രുവരി 2 നു് പട്ടാമ്പി മണ്ണാങ്ങോട് മൂത്തിരിങ്ങോട്ട് മനയിൽ, സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെയും ഒളപ്പമണ്ണ മനയിലെ സാവിത്രി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. സാമൂഹ്യപരിഷ്കർത്താവായിരുന്ന ഭവത്രാദൻ നമ്പൂതിരിപ്പാട് മൂത്ത സഹോദരനായിരുന്നു. ഒറ്റപ്പാലം ഹൈ സ്കൂൾ, കോഴിക്കോട് സാമൂതിരി കോളേജ് (ഇപ്പോൾ ഗുരുവായൂരപ്പൻ കോളേജ്), തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ് കോളേജ് (ഭൗതികശാസ്ത്രത്തിൽ ബിരുദം) , തിരുവനന്തപുരം പബ്ലിൿ ഹെൽത്ത് ലാബറട്ടറി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അവസാന കാലം വരെ തൃശ്ശൂരിലെ പോളിക്ലിനിൿ എന്ന സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടറായി തുടർന്ന അദ്ദേഹം വളരെ ഊർജ്ജസ്വലനായി ശാസ്ത്രസാഹിത്യരചനകളിലും തന്റെ ഔദ്യോഗികരംഗത്തും പ്രവർത്തിച്ചിരുന്നു. തൃശ്ശൂർ നമ്പൂതിരി യോഗക്ഷേമ വിദ്യാഭ്യാസ ട്രസ്റ്റിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗമായിരുന്നു. ശാസ്ത്രഗതി, യുറീക്ക എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബം ഒറ്റനോട്ടത്തിൽഅച്ഛൻ : മൂത്തിരിങ്ങോട്ട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് (അനുജൻ മൂത്തിരിങ്ങോട്) അമ്മ : സാവിത്രി അന്തർജനം (ഒളപ്പമണ്ണ മന) സഹോദരീസഹോദരന്മാർ :
ചെറിയമ്മ : 1. സാവിത്രി അന്തർജനം (തേനഴി മന) (അച്ഛന്റെ രണ്ടാമത്തെ പത്‌നി) മക്കൾ : (i) ജയന്തൻ നമ്പൂതിരിപ്പാട് (കുഞ്ഞനുജൻ) (ii) കൃഷ്ണൻ നമ്പൂതിരിപ്പാട് 2. ആര്യ അന്തർജനം (കിള്ളിമംഗലം) (അച്ഛന്റെ മൂന്നാമത്തെ പത്‌നി) മക്കൾ : (i) അഷ്ടമൂർത്തി നമ്പൂതിരിപ്പാട് (എം.എ.നമ്പൂതിരിപ്പാട് - കുഞ്ഞുണ്ണി) (ii) സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് (ഡോ.എം.എസ്.നമ്പൂതിരിപ്പാട് - കുഞ്ഞിക്കുട്ടൻ) അപ്ഫന്മാർ : 1. ഭവത്രാതൻ നമ്പൂതിരിപ്പാട് - (വലിയപ്ഫൻ) വിവാഹം : (i) മണക്കുളം കോവിലകം. (ii) കരിയാട്ടിൽ വീട് 2. ജയന്തൻ നമ്പൂതിരിപ്പാട് - (കുഞ്ഞപ്ഫൻ) വിവാഹം : പേരൂർനായർ വീട്. വലിയച്ഛൻ : ചിത്രഭാനു മൂത്തിരിങ്ങോട് (കുട്ടൻ) വലിയമ്മമാർ (വലിയച്ഛന്റെ പത്‌നിമാർ) : 1. പാർവതി അന്തർജനം (ഏലങ്കുളം മന) 2. ഉമ അന്തർജനം (കോടനാട്ട് മന) എം.സി.നമ്പൂതിരിപ്പാട് (കുഞ്ചു ; ഗ്രന്ഥകർത്താവ്) ഭാര്യ : കാളി അന്തർജനം (നെന്മിനി മന) മക്കൾ
കൃതികൾപതിനേഴോളം ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു .നിരവധി കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളായ യൂറീക്ക, ശാസ്ത്രഗതി, ശാസ്ത്രകേരളം എന്നിവയിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. *മംഗളോദയം, ജയകേരളം, പരിഷത് ദ്വൈവാരികം തുടങ്ങിയ മലയാളത്തിലെ പ്രസിദ്ധമായിരുന്ന സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലും മാതൃഭൂമിയിലും ലേഖകനായും * "യോഗക്ഷേമം" "ഉണ്ണിനമ്പൂതിരി" മാസികകളുടെ എഡിറ്ററായും പ്രവർത്തിച്ചു. സ്വന്തം കൃതികൾ
വിവർത്തനങ്ങൾ
പുരസ്‌കാരങ്ങൾ
Wikimedia Commons has media related to Category:M._C._Nambudiripad. അവലംബം
3. എം.സി യുടെ ആത്മകഥ ഞാൻ ഓർക്കുന്നു-പ്രസാദനം ഃ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
Portal di Ensiklopedia Dunia