എം.സി. സെതൽവാദ്
![]() പ്രമുഖ നിയമ പണ്ഡിതനും സ്വതന്ത്ര ഭാരതത്തിലെ പ്രഥമ അറ്റോണി ജനറലും ആയിരുന്നു എം.സി. സെതൽവാദ് (ജീവിതകാലം: 1884-1974).[1] 1950 മുതൽ 1963 വരെ തുടർച്ചയായി 13 വർഷം അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോ കമ്മീഷന്റെ ചെയർമാനും ഇദ്ദേഹമായിരുന്നു (1955–1958).[2] 1957 ൽ രാഷ്ട്രം പദ്മവിഭൂഷൺ ബഹുമതി നല്കി അദ്ദേഹത്തെ ആദരിയ്ക്കുകയുണ്ടായി.[3] 1961ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാനായി[4]. പ്രമുഖ പത്രപ്രവർത്തകയായ ടീസ്റ്റ സെതൽവാദ് അദ്ദേഹത്തിൻറെ പൗത്രിയാണ്. 1974-ൽ എം .സി. സെതൽവാദ് അന്തരിച്ചു. ജീവിതരേഖപ്രശസ്ത അഭിഭാഷകനായിരുന്ന സർ ചിമൻലാൽ ഹരിലാൽ സെതൽവാദിന്റെ മകനായ എം.സി. സെതൽവാദ് വളർന്നത് മുംബൈയിലാണ്. മുംബൈ ഗവൺമെന്റ് ലോ കോളേജിൽ അദ്ദേഹം പഠിച്ചു. മുംബൈയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത അദ്ദേഹം, ഒടുവിൽ ജവഹർലാൽ നെഹ്‌റുവിന്റെ കീഴിൽ, ഇന്ത്യാ ഗവൺമെന്റിന്റെ രൂപീകരണ വർഷങ്ങളിൽ, 1950-ൽ ബോംബെയുടെ അഡ്വക്കേറ്റ് ജനറലും ഇന്ത്യയുടെ അറ്റോർണി ജനറലും ആയി നിയമിക്കപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia