എക്‌സ്പീരിയ എസ്.എൽ.
2012ൽ സോണി വിപണിയിലെത്തിച്ച് എക്‌സ്പീരിയ എസ് എന്ന സ്മാർട്‌ഫോൺ മോഡലിന്റെ പുതിയ വെർഷനാണ് എക്‌സ്പീരിയ എസ്.എൽ. എക്‌സ്പീരിയ എസിന്റെ സ്‌പെസിഫിക്കേഷനുകളിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് എസ്.എൽ. അവതരിച്ചിരിക്കുന്നത്.[2] 1.7 ഗിഗാഹെർട്‌സിന്റെ ഡ്യുവൽകോർ സ്‌നാപ്ഡ്രാഗൺ എസ് 3 ആണ് പ്രൊസസർ. ആൻഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാൻവിച്ചാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഒരു ജി.ബി. റാമും 27.8 ജി.ബി. ഇന്റേണൽ മെമ്മറിയും ഉണ്ട്. 4.3 ഇഞ്ച് വലിപ്പമുള്ളതും 1280 X 720 പിക്‌സൽസ് റിസൊല്യൂഷനുമുള്ള സ്ക്രീനാണുള്ളത്. 144 ഗ്രാമാണ് ഭാരം. 12.1 മെഗാപിക്‌സൽ ക്യാമറയും വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. 16 X ഡിജിറ്റൽ സൂം, പൾസ്ഡ് എൽ.ഇ.ഡി. ഫ്ലാഷ് എന്നിവയാണ് പ്രധാന ക്യാമറയുടെ പ്രത്യേകതകൾ. കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ, എൻ.എഫ്.സി., ഡി.എൽ.എൻ.എ., അസിസ്റ്റഡ് ജി.പി.എസ്. എന്നിവയുണ്ട്. 8.25 മണിക്കൂർ സംസാരസമയവും 410 മണിക്കൂർ സ്റ്റാൻഡ്‌ബൈയുമാണ് ഈ ഫോണിന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. ഗ്രേ, പിങ്ക്, കറുപ്പ്, വെളുപ്പ് എന്നീ നാലു നിറങ്ങളിലാകും എക്‌സ്പീരിയ എസ്.എൽ. വിപണിയിൽ എത്തുക. ഇതിന് ഇന്ത്യയിൽ ഏകദേശം 34,990 രൂപയായിരിക്കും. അവലംബം
|
Portal di Ensiklopedia Dunia