എച്ച്.എസ്. വെങ്കടേഷ് മൂർത്തി![]() കന്നഡ ഭാഷയിലെ ഒരു കവിയും സാഹിത്യകാരനുമാണ് എച്ച്.എസ്. വെങ്കടേഷ് മൂർത്തി(1944 - 30 മേയ് 2025).പതിന്നാറിലധികം കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. നാടകങ്ങളും ചെറുകഥകളും നോവലുകളും സാഹിത്യ വിമർശനങ്ങളും നിരവധി ബാല സാഹിത്യ കൃതികളും രചിച്ചു. [1] കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[2] [3] ജീവിതരേഖദാവണഗരെ ജില്ലയിലെ ഹൊഡിഗരെ ഗ്രാമത്തിൽ 1944-ലാണ് ജനനം. ബെംഗളൂരുവിലെ സ്വകാ ആ ആശുപത്രിയിലായിരു ന്നു അന്ത്യം. കവിതാസമാഹാര ങ്ങൾ, നോവൽ, നാടകം എന്നിവയടക്കം നൂറിലധി കം പുസ്തകങ്ങളുടെ രചയിതാവാണ്. ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യപുരസ്കാരം ലഭിച്ചിട്ടുണ്ട്. കന്നഡ സിനിമാഗാനങ്ങളും രചിച്ചു. എച്ച്.എസ്.വി. എന്നറിയപ്പെട്ടിരുന്ന വെങ്കടേശ മൂർത്തി മൂന്നുപതിറ്റാണ്ട് ജോസഫ് കോളേജ് ഓഫ് കൊമേഴ്സിൽ കുന്നഡ അധ്യാപകനായിരുന്നു. ബാംഗ്ലൂർ സർവകലാശാലയിൽനിന്ന് കന്നഡയിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. ഹുവി എന്ന നാടകം ഐ.സി.എസ്.ഇ ഒൻപത്, പത്ത് ക്ലാസുകളിലെ കുന്നഡ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. ഇത് പിന്നീട് സിനിമയായി. ഹിറ്റ് സിനിമ യായ കിറിക്ക് പാർട്ടി അട ക്കമുള്ള സിനിമകൾക്കായി ഗാനങ്ങൾ രചിച്ചു. അമേരിക്ക അമേരിക്ക, മൈത്രി തുടങ്ങിയ ചിത്രങ്ങൾക്ക് സംഭാഷണമെഴുതി. 2025 മേയ് 31 ന് അന്തരിച്ചു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia