എച്ച്.ഐ.വി./എയ്ഡ്സ് ഗവേഷണം![]() ![]() എച്ച്ഐവി / എയ്ഡ്സ് ഗവേഷണത്തിൽ എച്ച്ഐവി / എയ്ഡ്സ് തടയാനോ ചികിത്സിക്കാനോ ശ്രമിക്കുന്ന എല്ലാ മെഡിക്കൽ ഗവേഷണങ്ങളും ഉൾപ്പെടുന്നു. അതുപോലെ തന്നെ എച്ച് ഐ വി ഒരു പകർച്ചവ്യാധി ഏജന്റായും, എച്ച് ഐ വി മൂലമുണ്ടാകുന്ന എയ്ഡ്സ് രോഗത്തെക്കുറിച്ചും, എച്ച്‌ഐവി യുടെ സ്വഭാവത്തെക്കുറിച്ചും അടിസ്ഥാന ഗവേഷണം നടത്തുന്നു. ട്രാൻസ്മിഷൻപരിച്ഛേദനയേൽക്കാത്ത പുരുഷന്മാരേക്കാൾ പരിച്ഛേദനയേറ്റ പുരുഷന്മാർക്ക് എച്ച് ഐ വി പകരാനുള്ള സാധ്യത കുറവാണെന്ന് ശാസ്ത്രീയ തെളിവുകൾ കാണിക്കുന്നു.[1] ലൈംഗിക ഹോർമോണുകളായ ഈസ്ട്രജനും പ്രോജസ്റ്ററോണും എച്ച് ഐ വി പകരുന്നതിനെ സ്വാധീനിക്കുന്നുവെന്ന് 2014-ൽ പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങളിൽ പറയുന്നു.[2] പ്രീ- പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിസ്"പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ്" എന്നത് എച്ച് ഐ വി അണുബാധയ്ക്ക് വിധേയമാകുന്നതിന് മുമ്പ് ചില മരുന്നുകൾ കഴിക്കുന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ ആ മരുന്ന് കഴിക്കുന്നതിന്റെ ഫലമായി എച്ച്ഐവി ബാധിക്കാനുള്ള സാധ്യത കുറയുന്നു. എച്ച് ഐ വി ബാധിതരായ ഉടൻ തന്നെ ചില മരുന്നുകൾ കഴിക്കുന്നതിനെയാണ് പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് എന്ന് പറയുന്നത്. വൈറസ് ഒരു വ്യക്തിയുടെ ശരീരത്തിലാണെങ്കിലും, വൈറസ് പ്രവേശിക്കുന്നതിനു മുമ്പാണെങ്കിലും രണ്ട് സാഹചര്യങ്ങളിലും, എച്ച് ഐ വി ബാധിതരെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ സമാനമായിരിക്കും. കൂടാതെ മരുന്നുകൾ കഴിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തിയിൽനിന്ന് മാറ്റാനാവാത്തവിധം രോഗം ബാധിക്കുന്നതിനുമുമ്പ് വൈറസിനെ ഉന്മൂലനം ചെയ്യുക എന്നതാണ്. എച്ച് ഐ വി എക്സ്പോഷർ മുൻകൂട്ടി കാണുന്ന കേസുകളിൽ അതായത് ജോലിസ്ഥലത്ത് ഒരു നഴ്സിന് എങ്ങനെയെങ്കിലും ഒരു രോഗിയുടെ രക്തവുമായി സമ്പർക്കം പുലർത്തേണ്ടിവരുമ്പോൾ, അല്ലെങ്കിൽ എച്ച് ഐ വി ഇല്ലാത്ത ഒരാൾ എച്ച് ഐ വി ബാധിതനുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഉടൻ തന്നെ മരുന്നുകൾ അഭ്യർത്ഥിക്കുകയാണെങ്കിൽ പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് ശുപാർശ ചെയ്യുന്നു. എച്ച് ഐ വി പോസിറ്റീവ് പങ്കാളിയുമായുള്ള സെറോഡിസ്കോർഡന്റ് ബന്ധത്തിൽ എച്ച് ഐ വി അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് തോന്നുന്ന എച്ച് ഐ വി നെഗറ്റീവ് വ്യക്തികൾക്ക് ചിലപ്പോൾ പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ് തെരഞ്ഞെടുക്കാവുന്നതാണ്. നിലവിലെ ഗവേഷണങ്ങളിൽ മരുന്ന് വികസനം, ഫലപ്രാപ്തി പരിശോധന, എച്ച്ഐവി പ്രതിരോധത്തിനായി മരുന്നുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം, ശുപാർശകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിത്തിൻ ഹോസ്റ്റ് ഡൈനാമിക്സ്വിവോയിൽ വൈറസിന്റെ വ്യാപനം, ലേറ്റൻസി സ്ഥാപിക്കൽ, വൈറസിലെ രോഗപ്രതിരോധ പ്രതികരണത്തിന്റെ ഫലങ്ങൾ തുടങ്ങിയവ എച്ച് ഐ വി അണുബാധയുടെ ഹോസ്റ്റ് ഡൈനാമിക്സിൽ ഉൾപ്പെടുന്നു.[3][4]ആദ്യകാല പഠനങ്ങളിൽ ലളിതമായ മാതൃകകൾ ഉപയോഗിക്കുകയും എച്ച് ഐ വി യുടെ കോശരഹിതമായ വ്യാപനത്തെ മാത്രം കണക്കാക്കുകയും ചെയ്തു. അതിൽ വൈറസ് കണികകൾ ടി സെല്ലിൽ നിന്ന് മുകുളമാവുകയും രക്തത്തിൽ / എക്സ്ട്രാ സെല്ലുലാർ ദ്രാവകത്തിൽ പ്രവേശിക്കുകയും മറ്റൊരു ടി സെല്ലിനെ ബാധിക്കുകയും ചെയ്യുന്നു.[4] വൈറൽ സെൽ-ടു-സെൽ സ്പ്രെഡിംഗ് മെക്കാനിസവും ഉൾക്കൊള്ളുന്ന എച്ച്ഐവി ഡൈനാമിക്സിന്റെ കൂടുതൽ റിയലിസ്റ്റിക് മാതൃക 2015-ലെ ഒരു പഠനം നിർദ്ദേശിക്കുന്നു.[3]ടി സെൽ ആക്റ്റിവേഷൻ, സെല്ലുലാർ ഇമ്മ്യൂൺ റെസ്പോൺസ്, അണുബാധ പുരോഗമിക്കുമ്പോൾ രോഗപ്രതിരോധ ശോഷണം എന്നിവ കൂടാതെ അവിടെ വൈറസ് ഒരു സെല്ലിൽ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു.[3] വൈറസ് സവിശേഷതകൾസിഡി 4, സി എക്സ് സി ആർ 4 അല്ലെങ്കിൽ സിഡി 4, സിസിആർ 5 എന്നിവയുൾപ്പെടെയുള്ള രോഗപ്രതിരോധ സെൽ സർഫേസ് റിസപ്റ്ററുകളുമായി എച്ച്ഐവി ബന്ധനത്തിലേർപ്പെടുന്നു. മിക്ക കോശങ്ങളിലും സജീവമായ അണുബാധ ഉണ്ടാകുന്നു. അതേസമയം 1, 2 സെല്ലുകളിൽ പ്രകടമല്ലാത്ത അണുബാധ ഉണ്ടാകുന്നു. 9, 35 സെല്ലുകളിലെ സജീവമായ അണുബാധയിൽ, എച്ച്ഐവി പ്രോ വൈറസ് സജീവമാണ്. എച്ച്ഐവി വൈറസ് കണികകൾ സജീവമാകുമ്പോൾ രോഗം ബാധിച്ച കോശങ്ങൾ വൈറസുകളെ തുടർച്ചയായി പുറത്തുവിടുന്നു. പ്രകടമല്ലാത്ത അണുബാധയിൽ എച്ച് ഐ വി പ്രോ വൈറസ് ട്രാൻസ്ക്രിപ്ഷണൽ നിശ്ശബ്ദമാകുകയും വൈറസുകൾ ഉണ്ടാകുകയും ചെയ്യുന്നില്ല.[5] ഇതും കാണുക
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia