എഡിത് ആനി സ്റ്റോണി
എഡിത് ആനി സ്റ്റോണി (Edith Anne Stoney) (6 ജനുവരി 1869 - 25 ജൂൺ 1938) ഒരു ആൻഗ്ലോ-ഐറിഷ് ശാസ്ത്ര കുടുംബത്തിൽ ഡബ്ലിനിൽ ജനിച്ച ഒരു ഭൗതികശാസ്ത്രജ്ഞയായിരുന്നു.[1] അവർ ആദ്യ വനിതാ മെഡിക്കൽ ഭൗതികശാസ്ത്രജ്ഞയായി കരുതപ്പെടുന്നു.[2] ആദ്യകാല ജീവിതംഡബ്ലിനിലെ ബ്രിഡ്ജിൽ , 40 വെല്ലിംഗ്ടൺ റോഡിലാണ് എഡിത് സ്റ്റോണി ജനിച്ചത്. 1891- ൽ '‘fundamental unit quantity of electricityയിൽ' ഇലക്ട്രോൺ എന്ന പദം ഉപയോഗിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ജോർജ്ജ് ജോൺസ്റ്റൺ സ്റ്റോണിയുടെ FRS , അദ്ദേഹത്തിന്റെ ഭാര്യയും, കസിനും ആയ, മാർഗരറ്റ് സോഫിയ സ്റ്റോണിയുടെ മകളും ആയിരുന്നു. [3] അവരുടെ രണ്ടു സഹോദരന്മാരിൽ ഒരാളായ ജോർജ് ജെറാൾഡ്, എഞ്ചിനീയറും റോയൽ സൊസൈറ്റിയുടെ ഫെല്ലോയും ആയിരുന്നു. ഫ്ലോറൻസ് സ്റ്റോണിയുടെ രണ്ട് സഹോദരിമാരിൽ ഒരാൾ റേഡിയോളജിസ്റ്റും ഒ.ബി.ഇ.ലഭിച്ചവരും ആയിരുന്നു. ഡബ്ലിൻ ആസ്ഥാനമായുള്ള ഭൗതികശാസ്ത്രജ്ഞനായ ജോർജ് ഫ്രാൻസിസ് ഫിറ്റ്സ് ജെറാൾഡ് FRS (1851-1901), അവരുടെ അമ്മാവൻ ബിൻഡൺ ബ്ലഡ് സ്റ്റോണി FRS ഡബ്ലിൻ തുറമുഖത്തിന്റെയും ഡബ്ലിൻ പാലങ്ങളുടെ പ്രധാന നിർമ്മാണത്തിനും Quayside വികസിപ്പിക്കുന്നതിനും പേരുകേട്ട എഞ്ചിനീയർ ആയിരുന്നു. എഡിത് സ്റ്റോണി ഗണിതശാസ്ത്ര പ്രഗല്ഭയും കേംബ്രിഡ്ജിലെ ന്യൂഹാം കോളേജിൽ നിന്ന് സ്കോളർഷിപ്പും 1893-ൽ പാർട്ട് ഐ ട്രൈപ്പോസ് പരീക്ഷയിൽ ഒന്നാം റാങ്കു നേടിയിരുന്നു. എന്നിരുന്നാലും, 1948 വരെ സ്ത്രീകളെ ബിരുദാനന്തര ബിരുദദാനങ്ങളിൽ നിന്നും ഒഴിവാക്കുകയും കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് അവാർഡും നൽകിയിരുന്നില്ല. ന്യൂൺഹാമിൽ ആയിരിക്കുന്ന സമയത്ത്, കോളേജ് ദൂരദർശിനി ചുമതല അവർക്കായിരുന്നു. [4]1904-ൽ ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ ബി.എ. ബിരുദവും എം.എ. ബിരുദവും നേടി. സർ ചാൾസ് അൽഗേർനോൺ പാർസൻസിനോടൊപ്പം ഗ്യാസ് ടർബൈൻ കണക്കുകൂട്ടലുകളും സെർച്ച് ലൈറ്റിന്റെ രൂപകൽപ്പനയും പൂർത്തിയാക്കിയതിനുശേഷം, എഡിത് ചെൽട്ടൻഹാം ലേഡീസ് കോളേജിൽ ഗണിതശാസ്ത്ര അദ്ധ്യാപനം നടത്തി. അവലംബം
ബിബ്ലിയോഗ്രാഫിWikimedia Commons has media related to Edith Anne Stoney.
|
Portal di Ensiklopedia Dunia