എഡിത്ത് മേരി ബ്രൗൺ
ഡെയ്ം എഡിത്ത് മേരി ബ്രൗൺ, DBE LRCP (24 മാർച്ച് 1864 - 6 ഡിസംബർ 1956) ഒരു ഇംഗ്ലീഷ് ഡോക്ടറും വൈദ്യശാസ്ത്ര അദ്ധ്യാപികയുമായിരുന്നു. 1894-ൽ ഏഷ്യയിലെ സ്ത്രീകൾക്കുള്ള ആദ്യത്തെ മെഡിക്കൽ പരിശീലന കേന്ദ്രമായിരുന്ന ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സ്ഥാപിച്ച അവർ, ഏകദേശം അരനൂറ്റാണ്ടോളം ഈ കോളേജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു. ആധുനിക പാശ്ചാത്യ രീതികളിൽ ഇന്ത്യൻ വനിതാ ഡോക്ടർമാർ മിഡ്‌വൈഫുമാർ എന്നിവർക്ക് ശിക്ഷണം നൽകിയതിന് ബ്രൗൺ ഒരു മുൻനിരക്കാരിയായിരുന്നു.[1] ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1864 മാർച്ച് 24 ന് ഇംഗ്ലണ്ടിലെ കംബർലാൻഡിലെ വൈറ്റ്ഹാവനിൽ ബാങ്ക് മാനേജരായിരുന്ന ജോർജ്ജ് വൈറ്റ്മാൻ ബ്രൗണിന്റെയും അദ്ദേഹത്തിൻറെ രണ്ടാമത്തെ ഭാര്യ മേരിയുടെയും (മുമ്പ്, വാൾതർ) മകളായി എഡിത്ത് മേരി ബ്രൗൺ ജനിച്ചു. ജോർജിന് ജനിച്ച ആറ് മക്കളിൽ ഒരാളും രണ്ടാമത്തെ മകളുമായിരുന്നു.[2] ലങ്കാഷെയറിലെ മാഞ്ചസ്റ്ററിലെ ഒരു സ്വതന്ത്ര വിദ്യാലയമായ മാഞ്ചസ്റ്റർ ഹൈസ്‌കൂൾ ഫോർ ഗേൾസിൽ നിന്ന് തന്റെ വിദ്യാഭ്യാസം ആരംഭിച്ച ബ്രൗൺ, പിന്നീട് ലണ്ടനിലെ പെൺകുട്ടികളുടെ സ്വതന്ത്ര വിദ്യാലയമായ ക്രോയ്‌ഡൺ ഹൈസ്‌കൂളിലേക്ക് പഠനം മാറ്റി.[3][4] സ്കോളർഷിപ്പോടെ അവൾ കേംബ്രിഡ്ജിലെ ഗിർട്ടൺ കോളേജിൽ പ്രകൃതി ശാസ്ത്രം പഠിച്ചു.[5] 1885-ൽ,[6] കേംബ്രിഡ്ജിൽ സ്ത്രീകൾക്ക് ഓണേഴ്‌സ് പരീക്ഷ എഴുതാൻ അനുവാദം ലഭിച്ച ആദ്യ വർഷങ്ങളിൽത്തന്നെ അവൾ രണ്ടാം ക്ലാസ്സ് ഓണേഴ്‌സ് ബിരുദം നേടി.[7] അവളുടെ മൂത്ത സഹോദരി ഒരു മിഷനറിയായിരുന്നതിനാൽ, ബ്രൗണിന് വൈദ്യശാസ്ത്രത്തിലും മിഷനറി പ്രവർത്തനത്തിലും ഒരുപോലെ താൽപ്പര്യം ജനിക്കാൻ കാരണമായി.[8] വൈദ്യശാസ്ത്രം പഠിക്കാൻ ബാപ്റ്റിസ്റ്റ് മിഷൻ സൊസൈറ്റി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് അവർ എക്സെറ്റർ ഹൈസ്കൂൾ ഫോർ ഗേൾസിൽ സയൻസ് അദ്ധ്യാപികയായാണ് തന്റെ കരിയർ ആരംഭിച്ചത്.[9] തുടർന്ന് അവർ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമനിൽ പ്രവേശനം നേടുകയും, 1891-ൽ എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ലൈസൻസ്, എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ലൈസൻസ്, ഗ്ലാസ്ഗോയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ലൈസൻസ് എന്നിവയുൾപ്പെടുന്ന സ്കോട്ടിഷ് ട്രിപ്പിൾ യോഗ്യതയോടെ ബിരുദം നേടുകയും ചെയ്തു.[10] അവലംബം
|
Portal di Ensiklopedia Dunia