എഡ്വേഡ് ഡാനിയൽ ഹാമിൽറ്റൻ വൈബാർട്ട്
1857-ലെ ലഹളക്കാലത്ത് ഡെൽഹിയിൽ 54-മത് ബംഗാൾ കാലാൾപ്പടയിലെ കമാൻഡർ ആയിരുന്നു വൈബാർട്ട്. അദ്ദേഹത്തിനന്ന് 19 വയസായിരുന്നു പ്രായം. അദ്ദേഹത്തിന്റെ പിതാവ് കാൻപൂരിൽ ഒരു കുതിരപ്പടയാളി ആയിരുന്നു. ലഹളയുടെ തുടക്കത്തിലുണ്ടായ കാൻപൂർ കൂട്ടക്കൊലയിൽ പിതാവ് കൊല്ലപ്പെട്ടു. ലഹളക്കാലത്ത് ശിപായികളുടെ കൈയിൽപ്പെടാതെ എഡ്വേഡ് കഷ്ടിച്ച് രക്ഷപ്പെടുകയും ഡെൽഹി പിടിച്ചടക്കാനുള്ള യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. ദില്ലി നഗരം തിരിച്ചുപിടിച്ചപ്പോൾ ബ്രിട്ടീഷുകാർ നടത്തിയ ക്രൂരതകളെക്കുറിച്ചും, അതിനുശേഷവും തുടർന്ന പ്രതികാരനടപടികളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ എഡ്വേഡിന്റെ ഓർമ്മക്കുറിപ്പുകളിലും, പ്രത്യേകിച്ച് കത്തുകളിലും അടങ്ങിയിരിക്കുന്നു.[1] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia