എഡ്വേർഡ് കോന്നല്ലൻ
ഒരു ഓസ്‌ട്രേലിയൻ വൈമാനികനും കോന്നല്ലൻ എയർവേയ്‌സിന്റെ സ്ഥാപകനുമായിരുന്നു എഡ്വേർഡ് ജോൺ ("ഇജെ" അല്ലെങ്കിൽ "എഡ്ഡി") കോന്നല്ലൻ AO, CBE (24 ജൂൺ 1912 - ഡിസംബർ 26, 1983). നോർത്തേൺ ടെറിട്ടറിയിലെ വ്യോമയാന സംവിധാനത്തിന്റെ തുടക്കക്കാരനുമായിരുന്നു ഇദ്ദേഹം. ചെറുപ്പകാലം1912 ജൂൺ 24-ന് വെസ്റ്റേൺ വിക്ടോറിയയിലെ ഡൊണാൾഡിലാണ് കോന്നല്ലൻ ജനിച്ചത്. മാതാപിതാക്കളായ തോമസിനും ലൂസി കോന്നല്ലനുമൊപ്പം ഏഴു മക്കളിൽ മൂത്തവനായിരുന്നു. ഡൊണാൾഡിൽ കുടുംബത്തിന് കൃഷി, മേച്ചിൽ സ്വത്ത് എന്നിവഉണ്ടായിരുന്നു. കുടുംബം ന്യൂ സൗത്ത് വെയിൽസിലെ റിവറിന ജില്ലയിലേക്ക് മാറിയപ്പോഴും കോന്നല്ലന്റെ സ്റ്റേഷൻ ജീവിതം തുടർന്നു.[1][2] അദ്ദേഹത്തിന്റെ യഥാർത്ഥ താൽപ്പര്യങ്ങൾ വ്യോമയാനവും നോർത്തേൺ ടെറിട്ടറിയിലെ കാലി വ്യവസായവുമായിരുന്നു. 1927 മുതൽ 1929 വരെ മെൽബണിലെ സേവ്യർ കോളേജിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസശേഷം അദ്ദേഹം വിക്ടോറിയൻ വിദ്യാഭ്യാസ വകുപ്പിൽ അദ്ധ്യാപകനായി ജോളിയിൽ പ്രവേശിച്ചു. എന്നാൽ ബിസിനസ്സിലേക്ക് തിരിയാനായി 1933 ജൂലൈയിൽ രാജിവച്ചു. വ്യോമയാനം അദ്ദേഹത്തിന് ഒരു അഭിനിവേശമായിത്തീർന്നു. 1936 ജൂലൈ 8-ന് അദ്ദേഹം സ്വകാര്യ പൈലറ്റിന്റെ ലൈസൻസ് നേടി.[1][3] നോർത്തേൺ ടെറിട്ടറിയിൽനോർത്തേൺ ടെറിട്ടറിയിലെ വ്യവസായ അവസരങ്ങൾ മനസ്സിലാക്കിയ കോന്നല്ലൻ 1937 ഒക്ടോബറിൽ ഓസ്‌ട്രേലിയയിലെ വ്യോമയാന ചരക്ക് ഗതാഗതത്തിനായുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച കുറിപ്പുകൾ തയ്യാറാക്കി. നോർത്തേൺ ഓസ്‌ട്രേലിയയിലെ വിദൂര പ്രദേശങ്ങളുടെ വികസനത്തിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 1938-ൽ അദ്ദേഹം നോർത്തേൺ ടെറിട്ടറിയിൽ രണ്ട് വ്യോമയാന സർവേകൾ നടത്തി. പ്രധാനമായി ഇത് സർക്കാരിനുവേണ്ടിയുള്ള കന്നുകാലി വളർത്തുകേന്ദ്രത്തിനായുള്ള ഭൂമി അന്വേഷിക്കാനും കൂടാതെ തനിക്കും സഹോദരനും രണ്ട് സുഹൃത്തുക്കൾക്കുമായി മറ്റൊരു കന്നുകാലി സ്റ്റേഷനായി സ്ഥലം തിരഞ്ഞെടുക്കാനും വേണ്ടി ആയിരുന്നു.[1] തന്റെ കന്നുകാലികൾക്ക് അനുയോജ്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞ ഒരു പ്രദേശം ഒടുവിൽ 1943-ൽ നാർവിറ്റൂമ സ്റ്റേഷൻ എന്ന പേരിൽ സ്ഥാപിക്കപ്പെട്ടു.[3] 1936-ൽ പൈലറ്റിന്റെ ലൈസൻസ് നേടിയ ശേഷം സുഹൃത്തുക്കളുടെ സാമ്പത്തിക പിന്തുണയോടെണ് ഇതു സ്ഥാപിച്ചത്.[4] സർവേയിൽ അദ്ദേഹം നോർത്തേൺ ടെറിട്ടറിയയുടെ ഉത്തരവാദിത്തമുള്ള ഫെഡറൽ മന്ത്രി ജോൺ മക്വെനെ സന്ദർശിക്കുകയും മേഖലയിലെ വിമാന സേവനങ്ങളുടെ പങ്ക് ചർച്ച ചെയ്യുകയും ചെയ്തു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വിൻഹാമും ആലീസ് സ്പ്രിംഗ്സും തമ്മിലുള്ള ഒരു എയർ മെയിൽ സേവനത്തിന്റെ മൂന്ന് വർഷത്തെ പരീക്ഷണപ്പറക്കലിന് കോന്നല്ലൻ സമ്മതിക്കുകയും ഇതിനായി ഫെഡറൽ സർക്കാരിൽ നിന്ന് സബ്‌സിഡി നേടുകയും ചെയ്തു. 1939 ജൂലൈ 11-ന് ആരംഭിച്ച മെയിൽ വ്യോമയാനം രണ്ടാഴ്ചത്തെ റിട്ടേൺ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചത്. ആലീസ് സ്പ്രിംഗ്സിലെ റോയൽ ഫ്ലൈയിംഗ് ഡോക്ടർ സർവീസുള്ള കരാറിലും കോന്നല്ലൻ ചർച്ച നടത്തി.[1] കോന്നല്ലൻ എയർവേയ്സ്രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ കോന്നല്ലൻ തന്റെ വിമാന സർവീസുകൾ ഏകീകരിക്കുകയും അത് കൂടുതൽ പ്രാപ്‌തമാക്കുകയും കൂടുതൽ റൂട്ടുകൾ ഉൾപ്പെടുത്തുകയും ചെയ്തു. 1943 ജൂലൈ 23-ന് കോന്നല്ലൻ എയർവേയ്‌സ് രജിസ്റ്റർ ചെയ്തു. 1944 ജൂണിൽ കോന്നല്ലൻ നോർത്തേൺ ടെറിട്ടറി ഡെവലപ്‌മെന്റ് ലീഗിന്റെ സ്ഥാപക അംഗമായി. യുദ്ധാനന്തര വർഷങ്ങളിൽ കോന്നല്ലൻ എയർവേസ് വളർച്ച പ്രാപിക്കുകയും പുതിയ റൂട്ടുകളും ഉപകരണങ്ങളും സ്വന്തമാക്കുകയും ചെയ്തു. 1951 ഫെബ്രുവരിയിൽ ഇത് ഒരു ലിമിറ്റഡ് കമ്പനിയായി. അതോടെ കൂടുതൽ ആളുകളും തൊഴിലാളികളും നിരവധി ഓഹരികളും കമ്പനി കരസ്ഥമാക്കി. 1963-ൽ കോന്നല്ലൻ എയർവേസ് ഒരു സാധാരണ പൊതുഗതാഗത ഓപ്പറേറ്ററായി പ്രവർത്തനം ആരംഭിച്ചു. 1970-ൽ ഈ പേര് കൊന്നെയർ എന്നാക്കി മാറ്റി. 1970-കളിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ട കൊന്നെയർ 1980 മാർച്ച് 14-ന് ഈസ്റ്റ്-വെസ്റ്റ് എയർലൈൻസിന് വിറ്റു. താമസിയാതെ ഇത് പാപ്പരായിത്തീർന്നു.[1][5] 1977 ജനുവരി 5 ന് മറ്റ് മൂന്ന് ജീവനക്കാർക്കൊപ്പം കോന്നല്ലന്റെ മൂത്തമകൻ റോജർ കൊല്ലപ്പെട്ടു. അസംതൃപ്തനായ ഒരു മുൻ ഉദ്യോഗസ്ഥൻ മോഷ്ടിച്ച വിമാനം ആലീസ് സ്പ്രിംഗ്സ് വിമാനത്താവളത്തിലെ കൊന്നെയർ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കി. ഇത് കോന്നല്ലൻ വ്യോമാക്രമണം എന്നറിയപ്പെട്ടു. കോന്നല്ലൻ എയർവേസ് ട്രസ്റ്റ്ജോൺ കോന്നല്ലന്റെ ജീവിതാവസാനം കോന്നല്ലൻ എയർവെയ്‌സ് ട്രസ്റ്റ്[6] ആരംഭിച്ചു. 1980-ൽ കോന്നല്ലൻ എയർവേയ്‌സ് വിറ്റപ്പോൾ 50% ഓഹരിയുണ്ടായിരുന്നു. കോന്നല്ലൻ കുടുംബം 50 ശതമാനത്തിൽ കൂടുതൽ കൈവശം വച്ചിരുന്നു. മിക്ക ഓഹരിയുടമകളും അവരുടെ വരുമാനത്തിന്റെ 47% വിൽപ്പനയിൽ നിന്ന് ട്രസ്റ്റിലേക്ക് സംഭാവന ചെയ്യാൻ സമ്മതിച്ചു.[1] 1981 ജൂൺ 12-ലെ ഒരു കരാർ പ്രകാരം ഇത് സ്ഥാപിക്കപ്പെട്ടു. ഡെപ്യൂട്ടി പ്രധാനമന്ത്രി ഡഗ് ആന്റണി 1983 ഫെബ്രുവരി 11-ന് സെൻട്രൽ ഓസ്‌ട്രേലിയൻ ഏവിയേഷൻ മ്യൂസിയത്തിൽ വച്ച് ട്രസ്റ്റ് ഔദ്യോഗികമായി ആരംഭിച്ചു.[1] ഓസ്ട്രേലിയയിലെ ജനവാസം കുറഞ്ഞ പ്രദേശങ്ങളിൽ അറിവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. 2004–05 ൽ 140 അപേക്ഷകർക്ക് 140,308 ഓസ്ട്രേലിയൻ ഡോളർ അനുവദിച്ചു.[7] മരണംട്രസ്റ്റ് ആരംഭിച്ച വർഷത്തിന്റെ അവസാനത്തിൽ 1983 ഡിസംബർ 26-ന് കോന്നല്ലൻ അന്തരിച്ചു.[1] അദ്ദേഹത്തെ ആലിസ് സ്പ്രിംഗ്സിലെ മെമ്മോറിയൽ സെമിത്തേരിയിൽ സംസ്‌കരിച്ചു. സെമിത്തേരിക്ക് സമീപം കോന്നെല്ലനും കോന്നല്ലൻ എയർവേയ്‌സിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയം ഉണ്ട്.[5] പുരസ്കാരങ്ങൾ1953-ൽ വ്യോമയാനത്തിനുള്ള സേവനങ്ങൾക്കായി കോന്നല്ലന് ക്വീൻസ് കൊറോണേഷൻ മെഡൽ ലഭിച്ചു. 1957-ൽ ന്യൂ ഇയേഴ്സ് ഓണേഴ്സ് ലിസ്റ്റിൽ അദ്ദേഹത്തെ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയറിന്റെ ഉദ്യോഗസ്ഥൻ ആക്കി. നോർത്തേൺ, സെൻട്രൽ ഓസ്‌ട്രേലിയയിലെ സിവിൽ ഏവിയേഷനിലേക്കുള്ള സേവനങ്ങൾക്കായാണ് ഈ പദവി നൽകിയത്. ജനറൽ ഏവിയേഷനിലെ മികച്ച സംഭാവനകളെ മാനിച്ച് 1965-ൽ അദ്ദേഹത്തിന് ഓസ്വാൾഡ് വാട്ട് ഗോൾഡ് മെഡൽ ലഭിച്ചു. 1978-ൽ അദ്ദേഹത്തെ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയറിന്റെ കമാൻഡറായി നിയമിച്ചു. 1981-ൽ യോമയാനത്തിനും സമൂഹത്തിനും വേണ്ടിയുള്ള സേവനങ്ങൾക്കായി ഓർഡർ ഓഫ് ഓസ്‌ട്രേലിയയിലെ ഒരു ഉദ്യോഗസ്ഥനായി നിയമിച്ചു.[1] അവലംബം
|
Portal di Ensiklopedia Dunia