എഡ്വേർഡ് ഹാമിൽട്ടൺ എയ്റ്റ്കെൻ![]() ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു എഡ്വേർഡ് ഹാമിൽട്ടൺ എയ്റ്റ്കെൻ - Edward Hamilton Aitken (16 ഓഗസ്റ്റ് 1851, സതാര – 11 ഏപ്രിൽ 1909, എഡിൻബറോ[1]) . ഹാസ്യസാഹിത്യകാരൻ, പ്രകൃതിനിരീക്ഷകൻ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപകരിലൊരാൾ എന്നീ നിലകളിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിൽ അദ്ദേഹം തന്റെ തൂലികാനാമമായ ഇഹ എന്നാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്പകാലംഇഹ ബോംബെ പ്രവിശ്യയിലുള്ള സതാരയിൽ 16 ഓഗസ്റ്റ് 1851-ൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഫ്രീ ചർച്ച് ഓഫ് സ്കോട്ട്‌ലാൻഡിന്റെ ഒരു മതപ്രചാരകനും മാതാവ് ഒരു ജൂതമതപ്രചാരകന്റെ സഹോദരിയും ആയിരുന്നു. പിതാവിന്റെ സംരക്ഷണത്തിൽ മുംബൈ, പൂണെ എന്നിവിടങ്ങളിൽനിന്നും വിദ്യ അഭ്യസിച്ച അദ്ദേഹം മുംബൈ സർവ്വകലാശാലയിൽനിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടി. 1870 മുതൽ 1876 വരെ അദ്ദേഹം പൂണെ ഡെക്കാൻ കോളേജിൽ ലാറ്റിൻ പഠിപ്പിച്ചു. അദ്ദേഹത്തിന് ഗ്രീക്ക് ഭാഷയും വശമായിരുന്നു. ഇന്ത്യയിൽത്തന്നെ വളർന്ന അദ്ദേഹം ഏറെ വർഷങ്ങൾക്കുശേഷം മാത്രമാണ് ഇംഗ്ലണ്ട് സന്ദർശിച്ചത്. [1] ![]() ![]() ഉദ്യോഗംഅദ്ദേഹം 1876 -ൽ ബോംബെ പ്രവിശ്യയിലുള്ള ഉപ്പു നികുതി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. ഖാരഘോഡ, ഉറാൻ, ഉത്തര കന്നഡ, ഗോവ, രത്നഗിരി, മുംബൈ എന്നിവിടങ്ങളിൽ അദ്ദേഹം ജോലി നോക്കി. 1903-ൽ കറാച്ചിയിലെ മുഖ്യ നികുതി സംഭാരകനായി അദ്ദേഹം നിയമിതനായി. 1905-ൽ സിന്ധ് പ്രവിശ്യയുടെ സൂപ്രണ്ട് ആയി നിയമിതനായ അദ്ദേഹം 1906-ൽ വിരമിച്ചു. തുടർന്ന് എഡിൻബറോയിലേക്ക് താമസം മാറ്റിയ അദ്ദേഹം ഏപ്രിൽ 25, 1909-നു മരണമടഞ്ഞു. 1883-ൽ വിവാഹിതനായ അദ്ദേഹത്തിന് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും ഉണ്ട്.[2] പ്രകൃതി ചരിത്ര സംഭാവനകൾവിഹാർ തടാകത്തിനു സമീപമുള്ള വനങ്ങളിൽ ചുറ്റിസഞ്ചരിച്ച അദ്ദേഹം അതിനെക്കുറിച്ചു ദ നാച്ചുറലിസ്റ്റ് ഓൺ ദ പ്രോൾ (The Naturalist on the Prowl) എന്ന പുസ്തകമെഴുതി. അദ്ദേഹത്തിന്റെ അവതരണരീതി കൃത്യവും എന്നാൽ വായനക്കാർക്ക് ഹൃദ്യവും ആയിരുന്നു. താൻ കണ്ടുമുട്ടുന്ന എല്ലാ ജീവജാലങ്ങളെക്കുറിച്ചും പഠിക്കാൻ ഉത്സുകനായിരുന്ന അദ്ദേഹം അവയെ ശേഖരിക്കുന്നതിൽ വിമുഖനും ആയിരുന്നു.[1] പ്ലേഗ് പടർന്നുപിടിച്ച കാലത്ത് ഇന്ത്യയിലെ എലികളെക്കുറിച്ചു അദ്ദേഹം ദ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതി (ജൂലൈ 19, 1899). 1902-ൽ ഗോവയിൽ മലമ്പനി പടർന്നുപിടിച്ചപ്പോളും അതിന്റെ ആധിക്യത്തെക്കുറിച്ചു പഠിക്കാൻ അദ്ദേഹം നിയമിക്കപ്പെട്ടു. ഈ പര്യവേഷണത്തിനിടയിൽ അദ്ദെഅഹം പുതിയ ഒരു അനോഫിലിസ് ജെനുസ്സിൽ പെടുന്ന കൊതുകിനെ കണ്ടെത്തുകയും മേജർ ജെയിംസ് ഐ.എം.എസ്. അതിന് അനോഫിലസ് എയ്റ്റ്കെനി പേര് നൽകുകയും ചെയ്തു. ![]() അദ്ദേഹം ഉൾപ്പെടെയുള്ളവർ മുൻകൈ എടുത്ത് സ്ഥാപിച്ച ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലും അദ്ദേഹം ജോലിനോക്കി. ജേർണൽ ഓഫ് ദ ബോംബേ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹപത്രാധിപർ കൂടിയായിരുന്ന അദ്ദേഹം അതിൽ ധാരാളം ലേഖനങ്ങളുമെഴുതി. പ്രാണി വിഭാഗത്തിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം ഒരുതവണ സ്ഥാപനത്തിന്റെ പ്രസിഡന്റുമായി. ജീവികളെ ശേഖരിക്കുക എന്ന അക്കാലത്തെ രീതിയിൽനിന്നും വിഭിന്നമായി അവയെ ജീവനോടെ നിരീക്ഷിച്ചു പഠിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. ബേഡ്സ് ഓഫ് ബോംബെ (Birds of Bombay) എന്ന കൃതിയിൽ അദ്ദേഹം ഇങ്ങനെ എഴുതി:
ചിത്രശലഭങ്ങളെയും അദ്ദേഹം ജീവനോടെതന്നെ നിരീക്ഷിച്ചു പഠിച്ചു.[3][4][5][6] ![]() അദ്ദേഹം ഒരു അക്വേറിയം പരിപാലിക്കുകയും എല്ലാ ഞായറാഴ്ചകളിലും മലബാർ ഹില്ലിന്റെ പുറകിലുള്ള മലയിടുക്കിൽനിന്നും താൻ വളർത്തുന്ന മൽസ്യങ്ങൾക്കായി കൊതുകുകളുടെ കൂത്താടികളെ ശേഖരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം താൻ ശേഖരിച്ച ഒരു മത്സ്യത്തിന്റെ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുന്നതിലുള്ള അസാധാരണപാടവം നിരീക്ഷിച്ചു. മാനത്തുകണ്ണി (Haplochilus lineatus) എന്ന ഈ മത്സ്യത്തെ അദ്ദേഹം അവയുടെ വേഗത്തിലുള്ള ചലനത്തെപ്രതി "സ്കൂട്ടീസ്സ് (Scooties)" എന്നു വിളിച്ചു. ഇവയെ വളർത്തുക വഴി മുബൈയിലെ അലങ്കാര ജലധാരകൾ കൊതുകളുടെ പ്രജനനകേന്ദ്രങ്ങളാകുന്നത് തടയാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പൾ ഇന്ത്യയിലൊട്ടാകെ ഇവയെ വളർത്തപ്പോരുന്നു. അദ്ദേഹത്തിൻറെ സുഹൃത്തും സഹപ്രവർത്തകനും മറ്റൊരു പ്രകൃതിനിരീക്ഷകനുമായിരുന്ന ടി.ആർ. ബെൽ അദ്ദേഹത്തെക്കുറിച്ചു മരണാനന്തരം ഇങ്ങനെ എഴുതി:
അദ്ദേഹം പ്രശസ്ത ഹാസ്യസാഹിത്യകാരനായിരുന്ന ഫിൽ റോബിൻസനെ അനുകരിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. [7] ![]() കൃതികൾ
![]() അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia