എഡ്വേർഡ് ഹെർബെർട്ട് തോംസൺ
എഡ്വേർഡ് ഹെർബെർട്ട് തോംസൺ അമേരിക്കൻ പുരാവസ്തു ഗവേഷകനായിരുന്നു. മെക്സിക്കോയിലെ ചിച്ചൻ ഇറ്റ്സയിലെ മായൻ സംസ്കാരാവശിഷ്ടങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ജീവിതരേഖമസാച്യുസെറ്റ്സിൽ 1856 സെപ്റ്റംബർ 28-ന് ജനിച്ചു. പുരാവസ്തു പഠനത്തിൽ ഔപചാരികമായ യാതൊരു ശിക്ഷണവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. എങ്കിലും മായൻ സംസ്കാരത്തിലുള്ള അതീവ താത്പര്യം ഇദ്ദേഹത്തെ ഈ രംഗത്തേക്ക് ആകർഷിച്ചു. യുക്കാറ്റനിൽ അമേരിക്കൻ കോൺസലായിരിക്കവേ ഒഴിവുസമയം പുരാവസ്തു ഗവേഷണത്തിനായിട്ടാണ് ഇദ്ദേഹം വിനിയോഗിച്ചത്. ചിച്ചൻ ഇറ്റ്സയിലെ ഉത്ഖനനംചിച്ചൻ ഇറ്റ്സയിലെ പുണ്യതീർഥം എന്നു വിശേഷിപ്പിക്കപ്പെട്ട ശിലാഗഹ്വരത്തിൽ ഇദ്ദേഹം നടത്തിയ ഉത്ഖനനത്തിലൂടെ അമൂല്യമായ നിധിശേഖരം കണ്ടെത്താനായി. മഴദേവന്റെ ആവാസകേന്ദ്രമായിട്ടാണ് മായൻ ഐതിഹ്യങ്ങളിൽ ഈ പുണ്യതീർഥം പരാമർശിക്കപ്പെടുന്നത്. മഴദേവനെ പ്രീതിപ്പെടുത്തുന്നതിനായി യുവസുന്ദരികളെയും അമൂല്യരത്നങ്ങളെയും പുണ്യതീർഥത്തിലേക്ക് എറിഞ്ഞുകൊടുക്കുന്ന പതിവ് മായന്മാർക്കുണ്ടായിരുന്നു. ഈ ഉത്ഖനനത്തിലൂടെ നിധിക്കു പുറമേ, ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന വസ്തുതകളെ സാധൂകരിക്കുന്ന വിധത്തിൽ അസ്ഥികൂടങ്ങളും ലഭിച്ചിരുന്നു. ദ് പീപ്പിൾ ഒഫ് ദ് സെർപന്റ് (1932) എന്ന ഗ്രന്ഥത്തിൽ തന്റെ ഗവേഷണ പ്രവർത്തനങ്ങൾ ഇദ്ദേഹം വിവരിച്ചിട്ടുണ്ട്. ന്യൂ ജെഴ്സിയിൽ 1935 മേയ് 11-ന് ഇദ്ദേഹം മരണമടഞ്ഞു. അവലംബം
പുറം കണ്ണികൾEdward Herbert Thompson എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia